വിശുദ്ധ വാരത്തിന് തുടക്കം: ക്രൈസ്തവര്‍ക്ക് ഇന്ന് ഓശാന ഞായര്‍

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി ക്രൈസ്തവര്‍ക്ക് ഇന്ന് ഓശാന ഞായര്‍. കുരുത്തോലകളുമായി വിശ്വാസിസമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാര്‍ഥനകള്‍ നടത്തും. എറണാകുളം വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മെത്രോപ്പോലീത്ത ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

ALSO READ :മോസ്‌ക്കോ ഭീകരാക്രമണം; 28 മൃതശരീരങ്ങള്‍ കണ്ടെത്തിയത് ശുചിമുറിയില്‍, അക്രമികള്‍ക്ക് ഉക്രൈയ്ന്‍ സഹായം ലഭിച്ചെന്ന് റഷ്യ

ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവ് മരച്ചില്ലകള്‍ വീശി സ്വീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന ഞായര്‍. പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാവും. ഇതോട് കൂടി ക്രൈസ്തവ സമൂഹം വിശുദ്ധ വാരത്തിലേക്ക് കടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News