ക്രൈസ്തവർക്ക് നേരെ സംഘപരിവാര്‍ അക്രമം അഴിച്ചുവിടുമ്പോഴും ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാൻ മോദി

moid-catholic-bishops-conference-of-india

പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയില്‍ ക്രിസ്മസ് ആഘോഷചടങ്ങില്‍ പങ്കെടുക്കും. കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടക്കുന്ന ആഘോഷ പരിപാടിയിലാണ് മോദി പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ അക്രമം അഴിച്ചു വിടുന്ന സാഹചര്യത്തിലാണ് മോദിയുടെ ക്രിസ്മസ് ആഘോഷം. അതേസമയം പാലക്കാട്ടെ വിഎച്ച്പി അക്രമം ഒറ്റപ്പെട്ട സംഭവമാണെന്ന് മുന്‍കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.

കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമം അഴിച്ചുവിടുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിബിസി ഐ ആസ്ഥാനത്ത് വെച്ച് നടക്കുന്ന ക്രിസ്മസ് ആഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നത്. വൈകിട്ട് 6 ന് നടക്കുന്ന ആഘോഷചടങ്ങില്‍ വിവിധ ക്രൈസ്തവ പുരോഹിതരും ഉദ്യോഗസ്ഥരും പങ്കെടുക്കും. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ് പരിപാടികള്‍ക്ക് അധ്യക്ഷത വഹിക്കുന്നത്. മണിപ്പൂര്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ അടക്കം സംഘപരിവാര്‍ ആക്രമത്തിനിരയാക്കിയിരുന്നു. മണിപ്പൂരില്‍ മാത്രം രണ്ട് വര്‍ഷത്തിനിടെ 100ല്‍ അധികം ക്രൈസ്തവ ആരാധനാലയങ്ങളാണ് ആക്രമിച്ചത്.

Read Also: ട്രംപിന്റെ എഐ ഉപദേശകനായി ചെന്നൈ സ്വദേശി; നിസ്സാരനല്ല ശ്രീറാം കൃഷ്ണന്‍

അതേസമയം, മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഇതുവരെയും തയ്യാറാകാത്ത മോദി സിബിഎസ് ഐ ആസ്ഥാനത്ത് നടക്കുന്ന ആഘോഷചടങ്ങില്‍ പങ്കെടുക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി. അതിനിടെ, പാലക്കാട്ടെ വിഎച്ച്പി പ്രവര്‍ത്തകരുടെ ക്രിസ്തുമസ് ആഘോഷത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒഴിഞ്ഞുമാറി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് മുരളീധരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News