മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നം, ഊര്‍ജ്വസ്വലമായ സംസ്‌കാരം എന്നിവ കൊണ്ട് വ്യത്യസ്തമായ അയര്‍ലന്‍ഡില്‍ ക്രിസ്മസ് ഒരു പ്രധാന ആഘോഷമാണ്. അതായത് ഐറിഷ് ജനതയ്ക്ക് ക്രിസ്മസ് ഒഴിച്ചു കൂടാനാവാത്തതാണ്.
ഡിസംബര്‍ മാസം രണ്ടാമത്തെ ആഴ്ചയോട് കൂടി അയര്‍ലന്റില്‍ തലസ്ഥാനമായ ഡബ്ലിനില്‍ ക്രിസ്മസ് ആഘോഷം തുടങ്ങും. ആഘോഷങ്ങളുടെ ഭാഗമായി നഗരം മുഴുവന്‍ അലങ്കരിക്കും. ഡബ്ലിനിലെത്തുന്നവരുടെ ലക്ഷ്യം സ്പയര്‍ കാണുകയാണ്.
390 അടി ഉയരമുള്ള വലിയ, സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ടു നിര്‍മിച്ച പിന്നിന്റെ രൂപത്തിലുള്ള ഒരു സ്മാരകമാണിത്. ക്രിസ്മസ് അടുക്കുമ്പോഴേക്കും ഇതിനു ചുറ്റും അലങ്കാരപണിക്കും കൂടും.
പൊതു അവധി ദിനമായ ക്രിസ്മസിന് അയര്‍ലണ്ടിനെ ജനങ്ങള്‍ പുറത്തിറങ്ങാറില്ല. കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കുകയാണ് ഇവരുടെ പതിവ്. ക്രിസ്മസ് ഡിന്നര്‍ ഏറ്റവും പ്രധാനപ്പെട്ടതും. അന്ന് ടര്‍ക്കി കോഴിയുടെ മാംസം ഉപയോഗിച്ചുള്ള ഭക്ഷണമാണ് ഇവരുടെ പ്രിയ വിഭവം. ഇവിടെയും തീര്‍ന്നില്ല ബീഫും, സ്മാഷ്ട് പൊട്ടറ്റോ എന്നിവയെല്ലാം ക്രിസ്മസ് വിഭവത്തില്‍ ഉള്‍പ്പെടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here