ക്രിസ്മസ്- ന്യു ഇയർ ബമ്പർ വന്നേ… 400 കൊടുത്ത് 20 കോടി നേടാം

ഇത്തവണ ക്രിസ്മസ്- ന്യു ഇയർ ബമ്പർ പ്രഖ്യാപനം നടന്നു. 20 കോടി ആണ് ഒന്നാം സമ്മാനം. 400 രൂപയാണ് ഒരുടിക്കറ്റിന്റെ വില. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ(ഒന്നാമത് 25 കോടിയുടെ ഓണം ബമ്പര്‍) സമ്മാനത്തുകയുമായി എത്തുന്ന ബമ്പറിന്റെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. പത്ത് സീരീസുകളിലായാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ ബമ്പർ ടിക്കറ്റുകൾ ലോട്ടറി ഷോപ്പുകളിലും ഏജൻസികളിലും എത്തിയിരിക്കുന്നു. ജനുവരി 24ന് നറുക്കെടുപ്പ് നടക്കും. കഴിഞ്ഞ വർഷം 16 കോടിയായിരുന്നു ബമ്പറിന്റെ ഒന്നാം സമ്മാനം. അതിന് മുൻപ് 12 കോടി ആയിരുന്നു.

also read: ”പരാതികള്‍ അപ്പപ്പോ തീര്‍പ്പാകുന്നുണ്ട്;സ്റ്റേഡിയങ്ങള്‍ ഇനിയും വേണം”, നവകേരള സദസ്സിലെത്തി പഴയകാല ഫുട്ബോള്‍ താരങ്ങള്‍

ആറുലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി മുന്നൂറ് സമ്മാനങ്ങളാണ് ഇത്തവണ ഉള്ളത്. ഈ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ രണ്ടാം സമ്മാനം 20 കോടിയാണ് . പക്ഷേ അതൊരാൾക്ക് ഒരു കോടിവച്ച് ഇരുപേർക്ക് എന്നതാണ്.കൂടാതെ 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനം (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം). 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനം (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം). 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനം. കൂടാതെ മറ്റനവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.

also read: ആടുജീവിതത്തിന് വേണ്ടി ഇനിയും കാത്തിരിക്കണോ? റിലീസ് തിയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഞെട്ടിച്ചുകൊണ്ട് പുതിയ അപ്‌ഡേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News