20 കോടിയുടെ ഭാഗ്യശാലി ആരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ക്രിസ്മസ് -ന്യൂ ഇയര്‍ നറുക്കെടുപ്പ് ഇന്ന്

ക്രിസ്മസ് -ന്യൂ ഇയര്‍ ബമ്പറിൻ്റെ നറുക്കെടുപ്പ് ഇന്ന് നടക്കും. 20 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ധനമന്ത്രി കെ.എൻ ബാലഗോപാൽ ലോട്ടറി നറുക്കെടുക്കും. മുന്‍ വര്‍ഷത്തെക്കാള്‍ മൂന്നു ലക്ഷത്തി രണ്ടായിരത്തി നാന്നൂറ്റി അറുപതുസമ്മാനങ്ങളാണ് ഇക്കുറി ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പറില്‍ കൂട്ടിച്ചേര്‍ത്തിരുന്നത്.

Also read:തിരൂർ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു

40 ലക്ഷത്തിലധികം ലോട്ടറി ടിക്കറ്റുകളാണ് വിറ്റുപോയത്. 50ലക്ഷം ടിക്കറ്റാണ് വിൽപനയ്ക്ക് എത്തിച്ചത്. മൂന്നാം സമ്മാനമായി 30പേർക്ക് പത്തുലക്ഷം വീതവും നാലാം സമ്മാനമായി 20 പേർക്ക് മൂന്ന് ലക്ഷം വീതവും അഞ്ചാം സമ്മാനമായി 20 പേർക്ക് രണ്ടുലക്ഷം വീതവും നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒൻപതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. 400രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. കഴിഞ്ഞ വർഷം 16കോടിയായിരുന്നു ഒന്നാം സമ്മാനം.

Also read:മഹാരാജാസ് കോളേജ് ഇന്ന് തുറക്കും; 6 മണിക്ക് ശേഷം കോളേജിൽ ആരെയും അനുവദിക്കില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News