റെക്കോർഡ് വിൽപ്പനയുമായി 2023-24ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ

2023-24ലെ ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ വിൽപ്പന റെക്കോർഡിലേയ്ക്ക്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 സമ്മാനഘടനയുള്ള ടിക്കറ്റുകൾക്കാണ് നേട്ടം. പോയ വർഷങ്ങളെ അപേക്ഷിച്ച് ഏഴര ലക്ഷം അധികം ടിക്കറ്റുകളാണ് തിങ്കളാഴ്ച്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് വിറ്റുപോയത്. ഇതിനോടകം വിറ്റുപോയത് 27,40,750 ടിക്കറ്റുകളാണ്. ഇനി വിൽപ്പനയ്ക്കായി ബാക്കിയുള്ളത് 2 ലക്ഷം ടിക്കറ്റുകൾ മാത്രമാണ്.

ALSO READ: ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയാന്‍ ഇനി ബയോമെട്രിക് സംവിധാനം; മാറ്റങ്ങളുമായി പിഎസ്‌സി

നിലവിൽ ടിക്കറ്റ് വിൽപ്പനയിൽ ഒന്നാം സ്ഥാനം പാലക്കാടിനാണ്. എറണാകുളവും തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പത്തു സീരീസുകളിലെ ടിക്കറ്റുകളിൽ 20 കോടി രൂപയാണ് ഒന്നാം സമ്മാനം. 20 പേർക്ക് ഒരു കോടി വീതം രണ്ടാം സമ്മാനം. 30 പേർക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനവും 20 പേർക്ക് 3 ലക്ഷം രൂപ വീതം നാലാം സമ്മാനവും 20 പേർക്ക് 2 ലക്ഷം രൂപ വീതം അഞ്ചാം സമ്മാനവും ലഭിക്കും.

ALSO READ: നവകേരള സദസ്: നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള അവലോകന യോഗങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു

കഴിഞ്ഞ വർഷത്തെക്കാൾ 3 ലക്ഷത്തിലധികം സമ്മാനങ്ങൾ കൂടി ഇപ്രാവശ്യം കൂട്ടിച്ചേർത്തിട്ടുണ്ട്. 400 രൂപയാണ് ടിക്കറ്റിന് വില. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒൻപതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഏജന്റുമാർക്ക് ടിക്കറ്റ് വിൽപ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇൻസന്റീവ് നൽകും. ഏറ്റവുമധികം ടിക്കറ്റ് വിൽപ്പനയ്ക്കായി ഏടുക്കുന്ന ഏജന്റുമാർക്ക് സ്പെഷ്യൽ ഇൻസെന്റീവായി 35000 രൂപയും സെക്കൻഡ്, തേർഡ് ഹയസ്റ്റ് പർച്ചേസർമാർക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News