സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് ന്യു ഇയര്‍ ഫെയര്‍; ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്ക്

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് ന്യു ഇയര്‍ ഫെയര്‍ നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്ക്. മൂന്നുദിവസം കൊണ്ട് തിരുവനന്തപുരത്ത് മാത്രം 13 ലക്ഷത്തോളം വില്‍പനയാണ് ഉണ്ടായത്. കണ്‍സ്യൂമര്‍ഫെഡിന്റെ പ്രത്യേക വിപണികളും സജീവമായി.

ഉത്സവസീസണുകളില്‍ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിപണ മേളകള്‍. പൊതു വിപണിയെക്കാള്‍ ഏറെ വിലക്കുറവായതിനാല്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വരുന്നവരുടെ തിരക്ക് ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്.

Also Read : വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിയ്ക്കു പുറത്തു നിർത്താം,ഒത്തൊരുമിച്ച് ക്രിസ്മസ് ആഘോഷിക്കാം

13 ഇനം സബ്സിഡി സാധങ്ങള്‍ക്ക് പുറമെ സബ്സിഡി ഇതര സാധനങ്ങള്‍ക്കും വലിയ വില കുറവാണ് 6 പ്രത്യേക ഔട്ട്‌ലെറ്റുകളിലും ഒരുക്കിയിട്ടുള്ളത്. മേള നാല് ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആകെ 30 ലക്ഷത്തോളം വിപണനയാണ് നടന്നത്.

ശബരി ഉല്‍പ്പന്നങ്ങള്‍ എഫ് എം സി ജി ഉല്‍പ്പന്നങ്ങള്‍ 10 മുതല്‍ 40 ശതമാനം വിലക്കുറവിലും വില്പന നടത്തുന്നുണ്ട്. ഇതിനുപുറമെ 2.30 മുതല്‍ 4 മണി വരെ ഫ്‌ലാഷ് സെയിലും നടത്തുന്നുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രത്യേക വിപണികളും സജീവമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News