ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് എക്സൈസ് വകുപ്പ് 9/12/24 മുതൽ 4/1/25 വരെ പ്രഖ്യാപി ച്ചിരിക്കുകയാണ്. എക്സൈസ് റെയ്ഡുകൾ ശക്തമായി തുടരുന്നു. പത്തനംതിട്ടയിൽ ജില്ലയിൽ മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്‌സൈസ് വകുപ്പ് ശക്തമായ റെയിഡുകൾ സംഘടിപ്പിച്ചിട്ടുള്ളതാണ്.
അതിന്‍റെ ഭാഗമായി സ്പെഷ്യല്‍ ഡ്രൈവ് തുടങ്ങിയ 09.12.2024 തീയതി മുതൽ നിലവില്‍ ഇതുവരെ ആകെ 318 റെയിഡുകൾ നടത്തിയിട്ടുള്ളതും ടി റെയിഡുകളിലായി 69 അബ്കാരി കേസുകളും, 26 മയക്കുമരുന്ന് കേസുകളും, പുകയില ഉൽപ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 90 കോട്പ കേസുകളും കണ്ടെത്തിയിട്ടുള്ളതാണ്.
അബ്കാരി കേസുകളിൽ 600 ലിറ്റർ കോട, 14 ലിറ്റർ ചാരായം, 69.550 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 30 ലിറ്റർ കള്ള്, എന്നിവ തൊണ്ടിയായി കണ്ടെടുത്തിട്ടുള്ളതും മയക്കുമരുന്ന് കേസുകളിൽ 1.072 കി. ഗ്രാം കഞ്ചാവും, കോട്പ കേസുകളിലായി 2.510 കി. ഗ്രാം പുകയില ഉൽപ്പന്നങ്ങളും, 2 കഞ്ചാവ് ബീഡികളും, തൊണ്ടിമണി 600/- രൂപയും തൊണ്ടിയായി കണ്ടെടുത്തിട്ടുള്ളതുമാണ്.അബ്കാരി കേസുകളിലായി 66 പ്രതികളെയും, മയക്കുമരുന്ന് കേസുകളിൽ 26 പ്രതികളെയും കോട്പ കേസുകളിൽ 90 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്.കോട്പ കേസുകളിൽ 18000/-രൂപ പിഴ ഈടാക്കിയിട്ടുള്ളതുമാണ്.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ലൈസൻസ്‌ഡ് സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തിയിട്ടുള്ളതും
ഹൈവേ പ്രദേശങ്ങളിൽ വാഹന പരിശോധന നടത്തിയിട്ടുള്ളതുമാണ് .
കൂടാതെ 48 വിദേശമദ്യ ഷോപ്പുകളും, 145 കള്ള് ഷാപ്പുകളും പരിശോധന നടത്തിയിട്ടുള്ളതും വിദേശമദ്യ ഷാപ്പുകളില്‍ നിന്നും 12 ഉം കള്ള് ഷാപ്പുകളിൽ നിന്ന് 33ഉം സാമ്പിളുകളും ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചിട്ടുള്ളതുമാണ്.
ശബരിമല തീർത്ഥാടനം 2024-25
ശബരിമലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്‌സൈസ് വകുപ്പ് ശക്തമായ റെയിഡുകൾ സംഘടിപ്പിച്ചിട്ടുള്ളതാണ്. അതിന്‍റെ ഭാഗമായി തീർത്ഥാടനം 14.11.2024 തീയതി തുടങ്ങി നിലവിൽ ഇതുവരെ
ആകെ 2422 കോട്പ കേസുകളും, 484400/-രൂപ പിഴ ഈടാക്കിയിട്ടുള്ളതുമാണ്.
സര്‍ക്കാര്‍ ശബരിമല മദ്യ നിരോധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിലയ്ക്കല്‍ റേഞ്ച് പാര്‍ട്ടി നടത്തിയ റെയിഡില്‍ മദ്യ വില്പന നടത്തിയ ജീവ എസ്സ് എന്ന ആളിനെതിരെ ഒരു അബ്കാരി കേസ് എടുത്ത്, കേസ് ചിറ്റാര്‍ റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു.
ഡീ അഡീഷന്‍ സെന്റർ
പത്തനംതിട്ട ജില്ലയിൽ എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ഭാഗമായി മദ്യം മയക്കുമരുന്ന് ലഹരി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും ആവശ്യമായ കൗൺസിലിങ്, യോഗ പരിശീലനം എന്നിവ സൗജന്യമായി നൽകുന്നതിനായി റാന്നി താലൂക്ക് ഹോസ്പിറ്റലിനോട് അനുബന്ധിച്ച് 2018 മുതൽ ഡീ അഡിക്ഷൻ സെൻറർ പ്രവർത്തിച്ചുവരുന്നു.ഈ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി 10 താൽക്കാലിക തസ്തികൾ സൃഷ്ടിച്ചിട്ടുള്ളതാണ്. 2024 ജനുവരി 1 മുതൽ ഡിസംബർ 10 വരെ 768 പേർ ഒപി വിഭാഗത്തിലും 182 പേർ ഐപി വിഭാഗത്തിലും ചികിത്സ നേടിയിട്ടുള്ളതാണ്.നിലവിൽ ഈ സെന്ററിൽ ഒരേസമയം 9 പേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. കൂടാതെ രോഗികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി വിമുക്തി മിഷന്റെ ഭാഗമായി ടെലിവിഷൻ ലഭ്യമാക്കിയിട്ടുള്ളതും, റാന്നി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രന്ഥശാല സജ്ജീകരിച്ചിട്ടുള്ളതുമാണ്.
ഈ സെന്ററിന്റെ പ്രവർത്തനങ്ങൾ എല്ലാ മാസവും പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, വിമുക്തി മാനേജർ, ജില്ലാ വിമുക്തി മിഷൻ കോഡിനേറ്റർ എന്നിവർ നേരിട്ട് എത്തി വിലയിരുത്തി വേണ്ടുന്ന മാർഗം നിർദ്ദേശങ്ങൾ നൽകിവരുന്നു.ഡീ അഡീഷന്‍ സെന്ററിന്റെ സേവനം ലഭ്യമാക്കുന്നതിനായി “9188522989” എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് എക്‌സൈസിനെ അറിയിക്കുന്നതിനായി ജില്ലയിൽ എക്സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂം പ്രവർത്തിച്ചു വരുന്നു.0468 2222873 എന്ന കൺട്രോൾ റൂം നമ്പറിലോ, പത്തനംതിട്ട അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറുടെ 9496002863 എന്ന നമ്പറിലോ, 155358 എന്ന ടോൾ ഫ്രീ നമ്പറിലോ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാവുന്നതാണ് എന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ V. റോബർട്ട് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here