ക്രിസ്മസ് കളറാക്കാൻ ഒടിടി

ക്രിസ്മസ് ആഘോഷമാക്കാൻ ഒടിടിയും. തിയറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. തിയേറ്ററുകളിൽ ആവേശം നിറച്ച സിനിമകൾ ഒന്നുകൂടി ഒടിടിയിൽ എത്തിയപ്പോൾ കാണാനല്ല ആവേശത്തിലാണ് പ്രേക്ഷകരും. ക്രിസ്മസ് കളറാക്കാൻ ഒടിടിയിൽ നിരവധി മലയാള സിനിമകൾ ആണ് എത്തിയിരിക്കുന്നത്.

സൂരാജ് പ്രധാന വേഷത്തിലെത്തിയ മുറ, മദനോത്സവം, മീരാജാസ്മിന്റെ പാലും പഴവും ,നിരവധി പ്രശംസകൾ നേടിയ പല്ലൊട്ടി എന്നീ സിനിമകള്‍ ആണ് ഒടിടിയില്‍ റിലീസ് ചെയ്തത്

ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കിയ മുറയിൽ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന വേഷത്തിലെത്തിയത്. കപ്പേളയുടെ സംവിധായകൻ മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ്. മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥാണ് മദനോത്സവം സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.തിയറ്ററിലെത്തി ഒന്നര വര്‍ഷത്തിനു ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തിയത്.

also read: ‘എന്നെ ഇപ്പോഴുള്ള സൂര്യയാക്കി മാറ്റിയത് അദ്ദേഹമാണ്, ആ ഫോണ്‍കോള്‍ എന്റെ ജീവിതം മാറ്റിമറിച്ചു’: സൂര്യ

അതേസമയം മനോരമ മാക്‌സിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ച പല്ലൊട്ടി തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് .കണ്ണന്‍, ഉണ്ണി എന്നീ കുട്ടികളുടെ സ്‌നേഹവും സൗഹൃദവുമാണ് ചിത്രത്തില്‍ പറയുന്നത്. 90 കളിലെ കുട്ടികളുടെ മനസ്സില്‍ ഗൃഹാതുരത്വം നിറയ്ക്കുന്നതാണ് ചിത്രം. നവാഗതനായ ജിതിന്‍ രാജ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കിയത്.

അതുപോലെ മീരാ ജാസ്മിൻ അഭിനയിച്ച ചിത്രമാണ് പാലും പഴവും. റൊമാന്റിക് ഡ്രാമയാണ് ചിത്രം. തന്നേക്കാള്‍ പത്ത് വയസ് പ്രായം കുറഞ്ഞ യുവാവിനെ വിവാഹം ചെയ്യുന്ന 33കാരിയുടെ ജീവിതമാണ് സിനിമയുടെ ഉള്ളടക്കം. സൈന ഒടിടിയിലൂടെയാണ് ചിത്രം എത്തിയത്. വികെ പ്രകാശാണ് സംവിധാനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News