ക്രിസ്മസ് ആഘോഷമാക്കാൻ ഓടിടിയും തിയേറ്ററുകളും നിറയെ സിനിമകളെത്തുന്നു. ഫാന്റസി, ആക്ഷൻ, ത്രില്ലർ, നൊസ്റ്റു, കോമഡി, ബ്ലാക്ക് ഹ്യൂമർ എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലെത്തുന്ന സിനമകളോടൊപ്പം ആഘോഷമാക്കാം ഈ ക്രിസ്മസ് കാലം. മാർകോ, റൈഫിൽ ക്ലബ്, എക്സ്ട്രാ ഡീസന്റ് എന്നീ സിനിമകളെല്ലാം ഗംഭീര പ്രതികരണവുമായി തിയേറ്ററുകളിൽ കുതിക്കുകയാണ്. അതോടൊപ്പം കുട്ടികളുടെ കൂടെ തിയേറ്ററിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കായി മോഹൻലാലിന്റെ ബറോസും തിയേറ്ററിലെത്തുന്നുണ്ട്.
തമിഴിൽ മഞ്ജു വാര്യർ- വിജയ് സേതുപതി ചിത്രമായ വിടുതലൈ 2വും റിലീസ് ചെയ്തിട്ടുണ്ട്. ഒടിടിയിലാണെങ്കിൽ വന്നാൽ ജോജു ജോർജ്ജിന്റെ പണി മുതൽ പല്ലൊട്ടി 90’s കിഡ്സ് വരെയാണ് സ്ട്രീമിങ് ലിസ്റ്റിലുള്ളത്.
Also Read: കാത്തിരിപ്പിന്റെ ആവേശം കൂട്ടി മാർവൽ; സ്‌പൈഡര്‍മാന്‍ നാലാം ഭാഗത്തിൽ ഗംഭീര സർപ്രൈസുകൾ
ഐ ആം കാതലൻ, കഥ ഇന്നു വരെ തുടങ്ങിയ കാത്തിരുന്ന മലയാള സിനിമകളും ഒടിടിയിലേക്ക് എത്തുന്നുണ്ട്. സൂക്ഷ്മദർശിനി ജനുവരി ആദ്യപകുതിയിൽ ഒടിടിയിലേക്ക് വരുമെന്നാണ് പ്രതീക്ഷ.
കൊടൂരമായ വൈലൻസും, മാസ്മരികമായ ആക്ഷൻ സീക്വൻസുകളും മികച്ച തിരക്കഥയും ഒത്തുച്ചേർന്ന മാർകോ പ്രേക്ഷകരിൽ നിന്ന് ഗംഭീര പ്രതികരണം നേടിയെടുത്ത് തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ഹനീഫ് അദേനിയാണ് ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത്.
Also Read: നടന്‍ അല്ലു അര്‍ജുന് പൊലീസിന്റെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി അഡ്വെഞ്ചർ പ്രേമികൾക്കുള്ള വിരുന്നായിരിക്കും ബറോസ് ഡിസംബർ 25നാണ് ചിത്രം റിലീസിനെത്തുന്നത്.
മുകുന്ദനുണ്ണി അസോസിയേറ്റ്സ് പോലെ ബ്ലാക്ക് ഹ്യൂമർ ഇഷ്ടപ്പെടുന്നവർക്കുള്ള ചോയിസാണ് ഇഡി എക്സ്ട്രാ ഡീസന്റ് എന്ന സുരാജ് ചിത്രം. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുക്കിയ പുത്തൻ ചിത്രമാണ് റൈഫിൾ ക്ലബ്. ക്രിസ്മസിന് തിയേറ്ററുകളിലെത്തിയ സിനിമ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here