ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്ക് ഒരു സ്‌പെഷ്യല്‍ ബീഫ് സ്റ്റ്യൂ ആയലോ ? നല്ല കിടിലന്‍ രുചിയില്‍ പുലാവിനൊപ്പവും ചോറിനൊപ്പവും കഴിക്കാന്‍ പറ്റുന്ന രീതിയില്‍ ഒരു വെറൈറ്റി ബീഫ് സ്റ്റ്യൂ നമുക്ക് സിംപിളായി തയ്യാറാക്കാം.
ചേരുവകള്‍
ബീഫ് – 500 ഗ്രാം
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
വിനാഗിരി – 1 ടീസ്പൂണ്‍
സവാള – 1 (മീഡിയം സൈസ് കനം കുറച്ചു അറിഞ്ഞത്)
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 3 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
ഉരുളക്കിഴങ്ങ് – 1 (മീഡിയം ചതുര കഷണങ്ങളായി മുറിച്ചത്)
കാരറ്റ് – 1 (ചതുര കഷണങ്ങളായി മുറിച്ചത്)
കശുവണ്ടി – 12 എണ്ണം
കറുവാപ്പട്ട – 2 കഷ്ണം
ഏലക്കായ – 4 എണ്ണം
ഗ്രാമ്പൂ – 6 എണ്ണം
തേങ്ങാപ്പാല്‍ – 3 / 4 ഗ്ലാസ് (ഒന്നാംപാല്‍)
തേങ്ങാപ്പാല്‍ – 2 ഗ്ലാസ് (രണ്ടാംപാല്‍)
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുക്കറില്‍ ബീഫ്, കുരുമുളക് പൊടി, വിനാഗിരി, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി വേവിച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി സ്‌പൈസസ് ഇട്ടു കൊടുക്കാം.
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു ചേര്‍ക്കാം.
പച്ചമണം മാറുമ്പോള്‍ സവാള കുറച്ചു ഉപ്പ്കൂടി ചേര്‍ത്ത് വഴറ്റുക.
വഴന്നു തുടങ്ങുമ്പോള്‍ കിഴങ്ങും കാരറ്റും പച്ചമുളകും ചേര്‍ക്കാം.
ഒന്ന് ഇളക്കി യോജിപ്പിച്ചതിനു ശേഷം കുക്കറില്‍ വേവിച്ച ബീഫ് കൂടി ചേര്‍ക്കുക.
തിളച്ചു വരുന്ന സമയത്തു രണ്ടാം പാല്‍ ചേര്‍ത്ത് കൊടുക്കാം.
കുറച്ചു കറിവേപ്പില കൂടി ചേര്‍ക്കാം.
മീഡിയം ഫ്‌ളെയിമില്‍ അടച്ചു വച്ച് വേവിക്കുക.
കശുവണ്ടി അരച്ചെടുത്തത് ചേര്‍ക്കുക.
ഇനി ഒന്നാംപാലും കുറച്ചു കറിവേപ്പിലയും കൂടി ചേര്‍ത്ത് തീ ഓഫ് ചെയ്യാം.
കുറച്ചു കുരുമുളക് പൊടി കൂടി ചേര്‍ത്ത് ഇളക്കി കൊടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here