ക്രിസ്മസിന് ഉണ്ടാക്കാം ഉഗ്രൻ ചിക്കൻ റോസ്റ്റ്

ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കിലായിരിക്കും ഏവരും.അതിനിടയിൽ ഈസിയായി ഒരു അടിപൊളി ചിക്കൻ റോസ്റ്റ് ഉണ്ടാക്കിയാലോ? വെറും 4 ചേരുവകകൾ മാത്രം ഉപയോഗിച്ച് ഇത് തയ്യാറാക്കാം. ഒരു മൺചട്ടിയിൽ 4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണചൂടാകുമ്പോൾ അതിലേക്ക്ചെറിയ ഉള്ളി ചതച്ചത് ചേർത്ത് വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് മുളക് ചതച്ച് പൊടിച്ചതും കൂടെ ഇട്ട് നന്നായി വഴറ്റിയെടുക്കുക. പിന്നീട് ചിക്കനും ചേർത്ത് കൊടുക്കുക.

ALSO READ: ഗതാഗത മന്ത്രി ആന്റണി രാജു രാജിവച്ചു

ചിക്കനിലെ വെള്ളം വറ്റി വരുന്നത് വരെ നന്നായി ഇളക്കിയെടുക്കുക. കുറച്ച് കഴിയുമ്പോഴേക്കും വെള്ളം വറ്റി റോസ്‌റ്റ് പരുവമാകും. സ്വാദിഷ്ടമായ ചിക്കൻ റോസ്റ്റ് റെഡി.

ചേരുവകൾ

ചിക്കൻ- 1 കിലോ
മുളക് ചതച്ചത്- 300 ഗ്രാം
ചെറിയ ഉള്ളി- 4 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ- 4 ടേബിൾ സ്പൂൺ
കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News