ഇവിടെ കാലുകുത്തിയാൽ അപ്പോൾ അറസ്റ്റ് ചെയ്യും; നെതന്യാഹുവിന് മുന്നറിയിപ്പുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി

LUXON

രാജ്യത്ത് കാലുകുത്തിയാൽ അടുത്ത സെക്കന്റിൽ തന്നെ ഇസ്രയേൽ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നൽകി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഉത്തരവുകളും കർശനമായി പാലിക്കുന്നവരാണ് തങ്ങളെന്നും അതുകൊണ്ട് തന്നെ മുഖം നോക്കാതെ നെതന്യാഹുവിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാസയിൽ യുദ്ധക്കുറ്റം ചെയ്‌തതായി ചൂണ്ടിക്കാട്ടി നെതന്യാഹുവിനും ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി യോവ്‌ ഗാലന്റിനുമെതിരെ ഐസിസി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിനോട്‌ പ്രതികരിക്കുകയായിരുന്നു ലക്സൺ.

ALSO READ; നിങ്ങൾ എന്ന് മരിക്കും? ഈ എഐ ആപ്പ് നിങ്ങളുടെ മരണത്തീയതി പറയും

അതേസമയം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് എന്നിവർക്കെതിരെയുള്ള അറസ്റ്റ് വാറണ്ടിനെതിരെ ഇസ്രയേൽ കഴിഞ്ഞ ദിവസം ആപ്പീൽ നൽകിയിരുന്നു. അപ്പീൽ തീർപ്പാകുന്നതുവരെ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കുമെതിരായ അറസ്റ്റ് വാറണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്യണമെന്നായിരുന്നു ഇസ്രയേലിൻ്റെ ആവശ്യംം.

യുഎസും ഫ്രാൻസും നെതന്യാഹുവിനെ പിന്തുണച്ച് രംഗത്ത് വരികയും വാറണ്ടുകൾ തള്ളുകയും ചെയ്തിരുന്നു. എന്നാൽ അറസ്റ്റ് വാറന്റ് പാലിക്കുമെന്ന തീരുമാനമാണ് യുകെ കാനഡ അടക്കമുള്ള രാജ്യങ്ങൾ അറിയിച്ചത്. ഇതേ നിലപാടാണ് ഇപ്പോൾ ന്യൂസിലൻഡും വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News