നോളന്റെ ആരാധകർക്ക്സന്തോഷം; ഇന്ത്യയിൽ ‘ഇന്റെർസ്റ്റെല്ലാർ’ റീ റിലീസ് തീയതി പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ചിത്രമായ ‘ഇന്റെർസ്റ്റെല്ലാർ’ സിനിമ ഇന്ത്യയിൽ റീ റിലീസ് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചു . പത്താം വാർഷികത്തോട് അനുബന്ധിച്ച് ആണ് റീ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ നിർമാതാക്കളായ വാർണർ ബ്രോസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ക്രിസ്റ്റഫർ നോളന്റെ ആരാധകർക്ക് ഇത് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്. ഫെബ്രുവരി 7 ന് ഇന്ത്യയിലൊട്ടാകെയുള്ള ഐമാക്സ് സ്‌ക്രീനുകളിൽ ആണ് ചിട്രാം റീ റിലീസിന് എത്തുക .

2014 ല്‍ ഒരു സയൻസ് ഫിക്ഷൻ ഡ്രാമയായി എത്തിയ ചിത്രമായിരുന്നു ഇത്. ചിത്രം വീണ്ടും ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ ചിത്രം ഐമാക്സിൽ റീ റിലീസിനെത്തിയിരുന്നു. എന്നാൽ ഇപ്പോഴാണ് പത്താം വാർഷികത്തിൽ ഇന്ത്യയിലെ റീ റിലീസ് തീയതി പ്രഖ്യാപിച്ചത്. അതേസമയം ഇതിന് മുൻപും ‘ഇന്റെർസ്റ്റെല്ലാർ’ തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയത് 730.8 മില്യൺ ഡോളറാണ്. റീറിലീസിലും, പത്ത് ദിവസത്തിനുള്ളില്‍ ഇൻ്റർസ്റ്റെല്ലാർ 10.8 മില്യൺ ഡോളറാണ് നേടി എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ റീ-റിലീസായി ഇന്റെർസ്റ്റെല്ലാർ മാറിയിരിക്കുകയാണ്.

also read: ബോക്സ് ഓഫീസും പ്രേക്ഷക ഹൃദയവും കീഴടക്കി ആസിഫ് അലി; “രേഖചിത്രം” സിനിമ വിസ്മയം !!

മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തിയത്. വ്യത്യസ്തമായ കഥപറച്ചിലും സംവിധാന മികവുമാണ് ‘ഇന്റെർസ്റ്റെല്ലാർ’ പ്രധാന സവിശേഷത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News