ആരാധകരെ ശാന്തരാകുവിൻ, ക്രിസ്റ്റഫർ നോളൻ വീണ്ടുമെത്തുന്നു; ലക്ഷ്യം 2026 ഓസ്കാർ?

christopher nolan

കാണുന്നവരെ സിനിമയുടെ മായിക വട്ടത്തിലിട്ടു കറക്കുന്ന ഹോളിവുഡ് മാന്ത്രികൻ ക്രിസ്റ്റഫർ നോളൻ തന്‍റെ പുതിയ സിനിമക്ക് കോപ്പു കൂട്ടുന്നതായാണ് ഹോളിവുഡിൽ നിന്നുള്ള പുതിയ വാർത്തകൾ. കേരളത്തിലടക്കം നിരവധി ആരാധകരുള്ള നോളൻ ലോക സിനിമയിലെ തന്നെ ‘ടോപ് 10’ സംവിധായകരിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഈ വർഷത്തെ ഓസ്കാർ വേദിയിൽ ഏഴോളം അവാർഡുകൾ വാരി കൂട്ടിയ ഓപ്പൺഹൈമറിന്‍റെ സംവിധായകൻ കൂടിയാണ് ക്രിസ്റ്റഫർ നോളൻ.

ALSO READ; ഉദ്യോഗാര്‍ത്ഥികളെ നിങ്ങളെ പി എസ് സി വിളിക്കുന്നു… ഇതാ നിരവധി ഒ‍ഴിവുകള്‍

ഓസ്‌കാറും വാങ്ങി മുങ്ങിയ നോളന്‍റെ വിവരമൊന്നുമില്ലാതെ വിഷമിച്ചിരുന്ന ആരാധകർക്ക് മുന്നിലേക്കാണ് അദ്ദേഹത്തിന്‍റെ പുതിയ സിനിമാവിശേഷങ്ങളുടെ വാർത്തകൾ ലോകത്തിന്‍റെ സിനിമാ തലസ്ഥാനത്തു നിന്ന് എത്തുന്നത്. ഓപ്പൺഹൈമർ നിർമ്മിച്ച യൂണിവേഴ്സൽ പിക്ചർ തന്നെയാണ് ഇത്തവണയും നോളൻ സിനിമയുടെ നിർമ്മാണത്തിന് പണമൊ‍ഴുക്കുന്നത്. ഓസ്‌കാർ അവാർഡുകൾ വാരിക്കൂട്ടിയ മാർഷ്യൻ, ഇന്‍റർസെല്ലാർ, ഫോർഡ് vs ഫെരാരി തുടങ്ങിയ സിനിമകളിൽ മിന്നും പ്രകടനം കാഴ്ച വച്ച് ലോകശ്രദ്ധ നേടിയ ഹോളിവുഡ് സൂപ്പർസ്റ്റാർ മാറ്റ് ഡേമൻ നായകനായി എത്തിയേക്കും എന്ന വാർത്തയാണ് ആരാധകരെ കൂടുതൽ ആവേശത്തിലാ‍ക്കുന്നത്.

ALSO READ; ‘കൈരേഖ’യിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അതുല്യ പ്രതിഭ: ശങ്കരാടിയുടെ ഓർമകൾക്ക് 23 വയസ്സ്

പങ്കാളിയായ എമ്മ തോമസിനൊപ്പം നോളൻ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. 2025 ൽ ഷൂട്ടിങ് തുടങ്ങിയേക്കും. IMAX കാമറയിലാവും സിനിമ ഷൂട്ട് ചെയ്യുക. 2026 ജൂലൈ 17 ഓടെ യൂണിവേ‍ഴ്സൽ പിക്ചേ‍ഴ്സ് സിനിമ റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News