ആ പുഞ്ചിരി ഇനിയൊരോർമ! പ്രമുഖ അമേരിക്കൻ ടിവി താരം ചക്ക് വൂളറി അന്തരിച്ചു

CHUCK WOOLERY

പ്രമുഖ അമേരിക്കൻ ടെലിവിഷൻ താരം ചക്ക് വൂളറി അന്തരിച്ചു. 83 വയസായിരുന്നു.ടെക്സസിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ സുഹൃത്തും പോഡ്‌കാസ്റ്ററുമായ മാർക്ക് യങാണ് മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.വീൽ ഓഫ് ഫോർച്യൂൺ, ലവ് കണക്ഷൻ, സ്ക്രാബിൾ എന്നീ പരിപാടികളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്.

1970 -80 കാലയളവിൽ അമേരിക്കൻ ടെലിവിഷൻ പ്രേക്ഷർക്കിടയിൽ വലിയ ജനപ്രീതി നേടിയ നടനും അവതാരകനുമായിരുന്നു അദ്ദേഹം.1975ൽ അദ്ദേഹം അവതരിപ്പിച്ച വീൽ ഓഫ് ഫോർച്യൂൺ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1983ൽ ലവ് കണക്ഷനും 1984ൽ സ്ക്രാബിൾസും അദ്ദേഹം ഹോസ്റ്റ് ചെയ്തു. ലിംഗോ, ഗ്രീഡ് അടക്കമുള്ള പരിപാടികളും അദ്ദേഹം പിന്നീട് അവതരിപ്പിച്ചിട്ടുണ്ട്.

ALSO READ; ‘അതിനെത്രയാ വില?’ മസ്‌കിന്റെ അടുത്ത ലക്ഷ്യം എംഎസ്എൻബിസി?

അദ്ദേഹം ഒരു മികച്ച സംഗീതജ്ഞൻ കൂടിയായിരുന്നു.
അദ്ദേഹത്തിന്റെ അവൻ്റ് ഗാർഡ് എന്ന മ്യൂസിക് ബാൻഡിന്റെ പല ആൽബങ്ങളും ടോപ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. അടുത്തിടെയായി “ബ്ലൻഡ് ഫോഴ്സ് ട്രൂത്” എന്ന പോഡ്കാസ്റ്റ് അദ്ദേഹമാണ് അവതരിപ്പിച്ച് വന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News