നെഹ്റു ട്രോഫി വള്ളംകളി അരികെ എത്തി; പരിശീലനം ശക്തമാക്കി ചുണ്ടൻ വള്ളങ്ങൾ

കൊവിഡിന് ശേഷം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കുട്ടനാട്ടിലെ ചുണ്ടൻ വള്ളങ്ങൾ. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്റു ട്രോഫി ബോട്ട് റേസിനായി ചുണ്ടൻ വള്ളങ്ങൾ ശക്തമായ പരിശീലനത്തിലാണ്.

Also Read: നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പന തുടങ്ങി

ഒരു മാസക്കാലമായി വിവിധ ചുണ്ടനുകൾ മത്സരത്തിന്റെ വിജയകുതിപ്പിലേക്കുള്ള ഒരുക്കത്തിലാണ്. ഇതിനിടയിൽ പരിശീലനത്തിനായി ഉപയോഗിക്കുന്ന ചുണ്ടൻ വള്ളങ്ങൾക്ക് കൂടുതൽ തുക നൽകേണ്ടി വരുന്നതുകൊണ്ട് പല ക്ലബ്ബുകളും ചുണ്ടൻ വള്ളങ്ങൾക്ക് ബദൽ സംവിധാനം ആലോചിച്ചു തുടങ്ങി. അത്തരം ഒരു കാഴ്ചയാണ് ഇന്ന് വേമ്പനാട്ടുകായലിൽ കാണാൻ സാധിക്കുന്നത്.

Also Read: പ്ലസ് വൺ പ്രവേശനം; 97 താത്ക്കാലിക ബാച്ചുകൾ കൂടി അനുവദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here