കേരളത്തിലെ ചുണ്ടന്‍വള്ള‍ങ്ങള്‍ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിലും

ലോക പ്രശസ്തമായ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ ശ്രദ്ധേയമായി കേരളത്തിന്‍റെ സ്വന്തം ചുണ്ടന്‍ വള്ളങ്ങളും. വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ സോഷ്യല്‍ മീഡിയ പേജിലാണ് ചുണ്ടന്‍വള്ളം ഇടംനേടിയത്.

ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്ന മുന്‍ നിരതാരങ്ങളായ നൊവാക് ജോക്കോവിച്ച്. കാര്‍ലോസ് അല്‍ക്കാരസ്, ഒന്‍സ് ജബേയുര്‍, ഇഗ ഷ്യാംടെക്ക്, മെദ്‌വദേവ് തുടങ്ങിയവര്‍  രണ്ട്  ചുണ്ടന്‍വള്ളങ്ങള്‍ മത്സരിച്ച് തു‍ഴയുന്നതായാണ് ചിത്രത്തിലുള്ളത്. ടൂര്‍ണമെന്‍റിന്‍റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരിക്കുന്നത്.

ALSO READ: എഐ ക്യാമറ: രക്ഷിച്ചത് 204 ജീവനുകള്‍, കണ്ടെത്തിയത് 20 ലക്ഷത്തിലധികം നിയമലംഘനങ്ങള്‍; മന്ത്രി ആന്‍റണിരാജു

ക‍ഴിഞ്ഞ ദിവസമാണ് ടൂര്‍ണമെന്‍റ് ആരംഭിച്ചത്. കേരള ടൂറിസവും വിംബിള്‍ഡണിന്‍റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. കേരള ടൂറിസത്തിന്‍റെ മാര്‍ക്കറ്റിങ് പദ്ധതികളുടെ വിജയസൂചനയായാണ് ടൂര്‍ണമെന്‍റിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വള്ളംകളി എത്തിയതിനെ കാണുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിലടക്കം മലയാളത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിംബിള്‍ഡണിലും മലയാളതനിമ എത്തിയത്.

ALSO READ: കരുതലായ് മന്ത്രി മുഹമ്മദ് റിയാസ്; നിറകണ്ണുകളോടെ ബീനയും കുടുംബവും..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News