വയനാട് ചൂരൽമല ദുരന്തം, ബിജെപി നേതാവ് വി മുരളീധരൻ്റേത് മനുഷ്യത്വ വിരുദ്ധവും ക്രൂരവും നീചവുമായ പ്രസ്താവന; ബിനോയ് വിശ്വം

binoy viswam

വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് വി. മുരളീധരൻ നടത്തിയത് മനുഷ്യത്വ വിരുദ്ധവും ക്രൂരവുമായ പ്രസ്താവനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വി. മുരളീധരൻ്റേത് ഞെട്ടിക്കുന്ന പ്രസ്താവനയാണ്. മനുഷ്യത്വ വിരുദ്ധമായ ഒരാശയത്തിൻ്റെ പ്രസ്താവനയായി ഇതിനെ കാണുന്നെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എന്താണെന്നും ബിജെപിയെ നയിക്കുന്ന RSS ൻ്റെ ദുഷ്ട മനസ്സ് എന്താണെന്നും വെളിവാക്കുന്ന പ്രസ്താവനയാണിത്. ഇത്രയും നീചമായ രീതിയിൽ പ്രസ്താവന നടത്തിയ വി. മുരളീധരൻ നിരുപാധികം മാപ്പു പറയണമെന്നും ഇക്കാര്യത്തിൽ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള സമൂഹത്തോട് മാപ്പു പറയണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ALSO READ: എൽഡിഎഫിൻ്റെ പത്രപ്പരസ്യം, ഷാഫി പറമ്പിലിൻ്റെ പ്രസ്താവന കല്ലുവെച്ച കള്ളം, ഷാഫി വടകരയിലെ ചക്ക പാലക്കാട് ഇടരുത്; മന്ത്രി എം ബി രാജേഷ്

വയനാടിന് കേന്ദ്ര സഹായം എന്തുകൊണ്ട് വൈകി എന്ന് ഇപ്പോൾ വ്യക്തമായി. കേരളത്തിന് ഒരു ചില്ലിക്കാശ് കൊടുക്കേണ്ടതില്ലെന്ന് കത്തെഴുതിയ കേന്ദ്ര മന്ത്രിയെ ഇതോടെ മനസ്സിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു. ചൂരൽമലയിലെ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളാനുള്ള നീക്കം തടഞ്ഞത് ബിജെപിയാണെന്നും ബിജെപി ചെയ്യുന്ന കുറ്റത്തിൻ്റെ പങ്കാളിയാണ് കോൺഗ്രസെന്നും ബിനോയ് വിശ്വം തുടർന്ന് പറഞ്ഞു. പാലക്കാട്ടെ പത്രപ്പരസ്യ വിവാദം സംബന്ധിച്ച് പത്രത്തിലെ പരസ്യം താൻ കണ്ടിട്ടില്ലെന്നും അതുകൊണ്ട് തന്നെ കാണാത്തതിനെക്കുറിച്ച് താൻ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കോൺഗ്രസിനും ബിജെപിയ്ക്കുമുള്ള ശിക്ഷ ജനങ്ങൾ നൽകും. മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത് എന്നത് ഒരു രാഷ്ട്രീയ ചിന്തയാണെന്നും അതിൻ്റെ സ്ഥാനാർഥിയാണ് സരിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News