‘കേരളത്തിന് അടിയന്തരമായി ധനസഹായം നല്‍കാനുള്ള സമയമായിട്ടില്ല, നിങ്ങള്‍ കൈരളി ആണോ?’ സുരേഷ് ഗോപി

suresh gopi

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കേരളത്തിന് അടിയന്തരമായി ധനസഹായം നല്‍കാനുള്ള സമയമായിട്ടില്ലെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത ശേഷം കേരളം സാഹയം ആവശ്യപ്പെടട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടോ എന്ന് ചോദിച്ച സുരേഷ്‌ ഗോപി അതിനുള്ള നിയമമുണ്ടോ എന്നും ചോദിച്ചു. തുടര്‍ന്ന് ആദ്യം നിയമം പോയി പഠിക്കൂ എന്നും മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി ദേഷ്യത്തോടെ പറഞ്ഞു.

Also Read : രക്ഷിച്ചത് നിരവധി ജീവനുകള്‍, ഒടുവില്‍ ഉരുളവനെയും കൊണ്ടു പോയി; നാടിന്റെ നോവായി പ്രജീഷ്

നിങ്ങള്‍ കൈരളി ആണോ എന്ന ചോദ്യം കൈരളി ന്യൂസ് റിപ്പോര്‍ട്ടറോട് ചോദിച്ച ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശം ഉണ്ടായി. എന്റെ ഇടപെടല്‍ നിങ്ങളോട് പറയേണ്ട കാര്യമില്ല എന്നുമായിരുന്നു ദില്ലിയില്‍വെച്ച് സുരേഷ്‌ഗോപിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News