‘മാരാമൺ കൺവെൻഷനിൽ വി ഡി സതീശന് ക്ഷണം’ എന്നത് വ്യാജപ്രചരണം; ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് സഭാ നേതൃത്വം

V D Satheeshan

മാരാമൺ കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. വി ഡി സതീശന് ‘മാരാമൺ കൺവെൻഷനിൽ ക്ഷണം എന്ന രീതിയിൽ സതീശൻ അനുകൂലികൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. മാധ്യമങ്ങളും സതീഷിന് ക്ഷണമെന്ന രീതിയിൽ വാർത്ത നൽകിയിരുന്നു.

സതീശന്റെ ഓഫീസിൽനിന്ന് തന്നെ ചിലർ മാരാമൺ കൺവെൻഷനിലേക്ക് വി ഡി സതീശന് ക്ഷണം ലഭിച്ചു എന്ന് പറഞ്ഞ് കുറിപ്പ് തയ്യാറാക്കി വിവിധ മാധ്യമങ്ങൾക്ക് അയച്ചിരുന്നു. സതീശൻ മാരാമൺ കൺവെൻഷനിൽ എന്ന രീതിയിൽ പി ആർ വർക്കും നടത്തി.

Also Read: ‌എൻ എം വിജയന്റെ മരണം;കെ സുധാകരനെ ചോദ്യം ചെയ്യാൻ ഒരുങ്ങി അന്വേഷണസംഘം

ഇതിനുശേഷമാണ് പി ആർ പ്രചരണം കളവാണെന്ന് തെളിയുന്നത്. സതീശനെ പരിഗണിച്ചത് യുവജന വേദിയുടെ പ്രാസംഗികരുടെ പ്രാഥമിക പട്ടികയിൽ മാത്രമാണ്. അഞ്ചുപേരുടെ ചുരുക്കപ്പട്ടികയിൽ സതീഷിന്റെ പേര് വന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.

Also Read: വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻ എം വിജയൻ കെപിസിസി പ്രസിഡന്റിന്‌ എഴുതിയ മറ്റൊരു കത്ത്‌ കൂടി പോലീസിന്‌ ലഭിച്ചു

സതീശനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ചില മാധ്യമങ്ങളിൽ വന്ന വാർത്ത സഭയുടെ അറിവോടെ അല്ലെന്നും ഇക്കാര്യത്തിൽ സഭാ നേതൃത്വം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News