അശാന്തിയുടെ നാല്‍പ്പത്തിയേഴാം നാള്‍; മണിപ്പൂരില്‍ കാലപാന്തരീക്ഷത്തിന് അയവില്ല

അശാന്തിയുടെ നാല്‍പ്പത്തിയേഴാം നാള്‍. മണിപ്പൂരില്‍ കാലപാന്തരീക്ഷത്തിന് അയവില്ല. മണിപ്പൂരില്‍ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ വര്‍ധിക്കുന്നു. സുരക്ഷ സേനയും അക്രമികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങളെല്ലാം പാളുകയാണ്. ആരോപിച്ചു. 249 പള്ളികള്‍ തകര്‍ക്കപ്പെട്ടു.

കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നു. സൈന്യത്തെ വിന്യസിക്കുന്നതിലും പൂര്‍ണ പരാജയം. 10 വലിയ അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സംഘര്‍ഷം ആസൂത്രിതമാണെന്നും കലാപം തടയുന്നതില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോന്‍ ആരോപിച്ചു

എന്തുകൊണ്ട് രാഷ്ട്രപതി ഭരണം പരിഗണിക്കുന്നില്ലഎന്നും ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോന്‍ ചോദിച്ചു. അഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് എത്തിയിട്ടും മണിപ്പുരില്‍ സമാധാനം പുന:സ്ഥാപിക്കാനാവാത്ത സാഹചര്യത്തില്‍ അമിത് ഷായെ കായിക മന്ത്രാലയം ഏല്‍പിക്കു എന്ന് രൂക്ഷമായി വിമര്‍ശിച്ച് സുബ്രഹ്‌മണ്യന്‍ സ്വാമിയും രംഗത്തെത്തി.

മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിടണം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും സുബ്രമണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് നിന്നുള്ള പ്രതിപക്ഷ പ്രതിനിധി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി ഇനിയും തയ്യാറായിട്ടില്ല. കലാപം നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാന സഖ്യകക്ഷിയായ എന്‍പിപി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സിറിയയിലേതുപോലെ അരാജകത്വമാണ് മണിപ്പുരില്‍ നിലനില്‍ക്കുന്നതെന്ന് കരസേന മുന്‍ ഉദ്യോഗസ്ഥന്‍ എല്‍ നിഷികാന്ത സിങ്ങും ക്രമസമാധാന സാഹചര്യത്തിന് അടിയന്തര ശ്രദ്ധവേണമെന്ന് കരസേന മുന്‍ മേധാവി വി.പി മാലിക്കും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News