ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം കിടിലന്‍ ചമ്മന്തി പൊടി, ഏറെനാള്‍ കേടാകാതെ സൂക്ഷിക്കാം

വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് ഏറെനാള്‍ കേടാകാതെ സൂക്ഷിക്കാനാവുന്ന ചമ്മന്തി പൊടി വീട്ടില്‍ തയ്യാറാക്കാം. ദോശ, ഇഡ്ഡലി, ചോറ് എന്നിവയുടെ കൂടെ സൂപ്പര്‍ കോമ്പിനേഷനാണ് ഈ ചമ്മന്തി പൊടി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

ഉഴുന്ന് – ഒരു കപ്പ്
കശ്മീരി മുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍
കായപ്പൊടി – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

ALSO READ:Salt: അധികമായാല്‍ പണി ഉപ്പിലും കിട്ടും; ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിയ്ക്കൂ

തയ്യാറാക്കുന്ന വിധം

ഉഴുന്ന് ഒരു അരിപ്പയിലേക്ക് ഇട്ട് ഉടനെ കഴുകിയെടുക്കണം. വെള്ളം തോരാനായി 15 മിനിറ്റ് മാറ്റി വെയ്ക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി ഉഴുന്ന് ഇളം ബ്രൗണ്‍ നിറം എത്തുന്നതുവരെ വറുത്തെടുക്കുക. തീ ഓഫ് ചെയ്യുന്നതിന് പിന്നാലെ മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേര്‍ക്കുക.

ചൂടാറുമ്പോള്‍ ഒരു മിക്‌സിയിലേക്കിട്ടു നന്നായി പൊടിച്ചെടുക്കണം. വായു കടക്കാത്ത കുപ്പിയിലാക്കി ഏറെനാള്‍ കേടാവാതെ സൂക്ഷിക്കാനാകും.
ആവശ്യാനുസരണം വെളിച്ചെണ്ണയോ, നല്ലെണ്ണയോ, നെയ്യോ ചേര്‍ത്ത് ചമ്മന്തി കഴിക്കാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News