ഉദയത്തിനും അസ്തമയത്തിനും ഒരേ നിറമാണ്. പ്രണയത്തിനും വിപ്ളവത്തിനും അതേ നിറം തന്നെ. ചുവപ്പ്, കനൽ ചുവപ്പ്, ഞരമ്പിലോടുന്നതും ഒരേ ചുവപ്പ് ,ഒരുവളെ അടയാളപ്പെടുത്തുന്നതും അതേ ചുവപ്പ്. ചുവപ്പിനെ നെഞ്ചോട് ചേർക്കുന്നവർക്കിടയിലേക്ക് ഒരു ചുവന്ന പാട്ട്.
ബേസിൽ ജോസഫ്, ശബരീഷ് വർമ്മ, ലിയോണ ലിഷോയി, മധു, വിഷ്ണു ഗോവിന്ദ്, അരുൺ കുമാർ, വിഷ്ണു വിനയ്, ജിനോ ജോൺ, ഷാജു ശ്രീധർ, ജയകൃഷ്ണൻ, കൈലാഷ്, സാജൻ പള്ളുരുത്തി, മറിമായം മണി ,ദിവ്യദർശൻ ,രാധാകൃഷ്ണൻ ചാക്യാർ സേതുലക്ഷ്‌മി അമ്മ, അനീറ്റ ജോസ് പോൾ, ഗായത്രി രമ തുടങ്ങി വൻ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്. ലൈവ് ആക്ഷൻ ഫിലിംസിൻറെ ബാനറിൽ ശബരീഷ് ബാലസുബ്രമണ്യനാണ് നിർമ്മാണം.
സഹനിർമ്മാതാക്കൾ ഉദിത്ത് മോഹൻ, ജെസ്സ്‌ലോ ആന്റണി,ഫെബിൻ കണിയാലിൽ, ബിനീഷ് ബാലുശ്ശേരി. ഈ വരുന്ന സെപ്‌റ്റംബറിൽ തിയറ്റർ റിലീസ് ആകുന്ന ചിത്രത്തിൻറെ ഡിജിറ്റൽ അവകാശവും വിതരണവും സ്വന്തമാക്കിയിരിക്കുന്നത് ക്ലോസ് ഷോട്ട് എന്റർടൈന്മെന്റ്സ് ആണ്.
ഫിലിപ്പ് കാക്കനാട്, ശബരീഷ് ബാലസുബ്രഹ്‌മണ്യൻ, ചാൾസ് ജെ, പ്രജോദ് തുടങ്ങിയവർ ഒരുമിച്ചാണ് സംവിധാനം. സംഗീതസംവിധാനം മെജോ ജോസഫ്. മനു മഞ്‌ജിത്തിൻറെ രചനയിൽ സിതാര കൃഷ്ണകുമാർ, യാസിൻ നിസാർ തുടങ്ങിയവർ പാടിയിരിക്കുന്നു. ചിത്രത്തിൻറെ വാർത്ത വിതരണം ഹസീന ഹസി .
ക്ലോസ് ഷോട്ട് എന്റർടൈൻമെന്റ്സിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ഈ ചുവപ്പൻ ഗാനം പ്രേക്ഷകരിലേക്കെത്തി. റിലീസ് ചെയ്ത് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഗാനം തരംഗമാകുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here