തൃശൂരില്‍ സിഐക്ക് നേരെ രമേശ് ചെന്നിത്തലയുടെ മുന്‍ ഗണ്‍മാന്റെ ആക്രമണം

തൃശൂരില്‍ സിഐയ്ക്ക് നേരെ ആക്രമണം. തൃശൂര്‍ സിറ്റി ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ സിഐ പ്രേമനന്ദ കൃഷ്ണന് നേരെയാണ് ആക്രമണം നടന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗണ്‍മാനായിരുന്ന സിപിഒ മഹേഷാണ് ആക്രമണത്തിന് പിന്നില്‍.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. സിഐ താമസിക്കുന്ന ഗുരുവായൂര്‍ ഗസ്റ്റ് ഹൗസില്‍ മദ്യപിച്ചെത്തിയ മഹേഷ് അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ലെന്നായിരുന്നു ഇയാളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇയാള്‍ സിഐയെ ആക്രമിച്ചത്.

നേരത്തേ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്ന് ഇയാളെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News