ലോൺ കിട്ടാൻ ബുദ്ധിമുട്ടാണോ? സിബിൽ സ്കോർ കുറയാതിരിക്കാം ശ്രദ്ധിക്കേണ്ടത്

ലോൺ ലഭിക്കുന്നതിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് സിബിൽ സ്കോർ. നമ്മൾ മുൻപ് എടുത്ത ലോണുകളുടെ മാസ തവണകൾ കൃത്യമായി അടക്കുവാണെങ്കിൽ സ്കോർ ഉയരും. സിബിൽ സ്കോർ കുറയുന്നതിനനുസരിച്ച് ബാങ്കിൽ നിന്നുള്ള ലോണുകളും മറ്റും ലഭിക്കുന്നത് ബുദ്ധിമുട്ടാകും. കുറഞ്ഞത് 750 പോയിന്റ് ഉള്ള ഒരാൾക്ക് ബാങ്കിൽ നിന്ന് എളുപ്പത്തിൽ വായ്പ ലഭിക്കും. ഇത് ഉയർത്തുവാനുള്ള ചില എളുപ്പവഴികൾ ഉണ്ട്.

ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ് എന്നതിനെയാണ് സിബിൽ എന്ന് പറയുന്നത്.മാസ തവണകൾ കൃത്യമായി അടച്ചാൽ സിബിൽ സ്കോർ തനിയെ ഉയരും. അതേസമയം തിരിച്ചടവ് വൈകുകയോ മുടങ്ങുകയോ ചെയ്യുന്നത് സിബിൽ സ്കോറിനെ കാര്യമായി ബാധിക്കും എന്നതിൽ സംശയമില്ല. കൃത്യമായി മാസതവണകൾ അടക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

also read: കേരള ഭാഗ്യക്കുറി സ്ത്രീ ശക്തി SS-441 ഫലം പുറത്ത്; 75 ലക്ഷം ലഭിച്ച ഭാഗ്യശാലി ആര്?

ഗ്യാസ്, വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങി ബില്ലുകൾ കൃത്യമായി അടയ്ക്കുക. കാലാവധി തീരും മുൻപ് ഇത് അടയ്ക്കാൻ ആയി റിമൈൻഡർ കൂടി സെറ്റ് ആക്കുന്നത് നല്ലതാണ് . ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിൽ ജാഗ്രത വെയ്ക്കണം.വരുമാനത്തിനനുസരിച്ച് ക്രെഡിറ്റ് കാർഡ് ഉപയോഗം നടത്തണം. ഒരേ സമയം ഒന്നിലധികം വായ്പകൾക്ക് എടുക്കാതിരിക്കുക. ഒരു വായ്പ തിരിച്ചടച്ചതിനു ശേഷം മാത്രം അടുത്ത ലോൺ എടുക്കുക. ഒന്നിൽ കൂടുതൽ ആകുന്നത് മാസതവണ അടക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായേക്കും. ഇതോടെ സിബിൽ സ്കോറിനെ അത് കാര്യമായി ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News