മാറ്റേണ്ടത് സിബില്‍ സ്‌കോര്‍ മാനദണ്ഡങ്ങള്‍: അഡ്വ. എ.എം.ആരിഫ് എം.പി

കുട്ടനാട്ടില്‍ കര്‍ഷകന്‍ അത്മഹത്യ ചെയ്ത ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ‘സിബില്‍’ സ്‌കോര്‍ മാനദണ്ഡങ്ങള്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങളാണ് പ്രതിസ്ഥാനത്തെന്ന് അഡ്വ. എ.എം.ആരിഫ് എം.പി. കുറ്റപ്പെടുത്തി. ബാങ്ക് വായ്പ എടുത്തതിനുശേഷം, മാരകമായ അസുഖങ്ങള്‍ പിടിപെടുക, ജോലി നഷ്ടപ്പെടുക മുതലായ അവിചാരിതമായ കാരണങ്ങളാല്‍ വായ്പ കുടിശ്ശിക ആകുന്ന സന്ദര്‍ഭങ്ങളില്‍ തീര്‍പ്പാക്കുന്ന വായ്പകളുടെ കാര്യത്തില്‍ പോലും വായ്പക്കാരന് പ്രതികൂലമായ വിധമാണ് കേന്ദ്രസര്‍ക്കാര്‍ ‘സിബില്‍’ സ്‌കോര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതെന്നും ഈ വിവരം കണ്ടില്ലെന്നുനടിച്ചാണ് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെ സംസ്ഥാനസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും ആരിഫ് എം പി പറഞ്ഞു.

Also Read: തെരഞ്ഞെടുപ്പ് ചൂടിലും വിട്ടൊഴിയാതെ പടലപ്പിണക്കം; രാജസ്ഥാന്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍എയും ബിജെപിയില്‍

വിദ്യാഭ്യാസ വായ്പ എടുത്ത് ജോലി ലഭിക്കാന്‍ വൈകുന്നതുമൂലം തിരിച്ചടവു മുടങ്ങുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും അശാസ്തീയമായ ‘സിബില്‍’ സ്‌കോര്‍ മാനദണ്ഡങ്ങളുടെ ഇരകളാണ്. അതിനാല്‍ മാനദണ്ഡങ്ങള്‍ മാറ്റുന്നതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് കോണ്‍ഗ്രസ്സും ബി.ജെ.പി.യും അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ തയ്യാറാകേണ്ടതെന്നും എം.പി. പറഞ്ഞു. ‘സിബില്‍’ സ്‌കോര്‍ മാനദണ്ഡങ്ങള്‍ അടിയന്തരമായി പരിഷ്‌ക്കരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് എം.പി. കത്തയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News