പത്തനംതിട്ടയിൽ തട്ടുകടയിൽ നിന്ന് വാങ്ങിയ ഉള്ളിവടയിൽ നിന്ന് സിഗരറ്റ് കുറ്റി കിട്ടിയെന്ന് പരാതി

പത്തനംതിട്ട മല്ലപ്പള്ളിയിൽ തട്ടുകടയിൽ നിന്നും വാങ്ങിയ ഉള്ളി വടയിൽ സിഗരറ്റ് കുറ്റി കണ്ടതായി പരാതി. കൊറ്റംകുടി സ്വദേശി ജീവൻ പി മാത്യു വാങ്ങിയ ഉള്ളിവടയിലാണ് സിഗരറ്റ് കുറ്റി കണ്ടെത്തിയത്. ഇരുപത്തിയെട്ടാം തീയതി വൈകുന്നേരം 4 മണിക്ക് മല്ലപ്പള്ളി ഐഎച്ച്ആർഡി സ്കൂളിന് സമീപത്തുള്ള തട്ടുകടയിൽ നിന്നും പാഴ്സലായി വാങ്ങിയ ഉള്ളിവടയിൽ നിന്നുമാണ് സിഗരറ്റ് കുറ്റി കിട്ടിയത്. ജീവൻ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിനും പൊലീസിനും പരാതി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News