തട്ടുകടയില്‍ നിന്നും വാങ്ങിക്കഴിച്ച ഉള്ളിവടയില്‍ സിഗരറ്റ് കുറ്റി

Vada

തട്ടുകടയില്‍ നിന്നും വാങ്ങിക്കഴിച്ച ഉള്ളിവടയില്‍ നിന്ന് സിഗരറ്റ് കുറ്റി കണ്ടെത്തിതായി പരാതി. മല്ലപ്പള്ളി ഐഎച്ച്ആര്‍ഡി സ്‌കൂളിന് സമീപമുള്ള തട്ടുകടയില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് സിഗരറ്റ് കുറ്റി ലഭിച്ചെന്നാണ് പരാതി.

ബുധനാഴ്ചയാണ് സംഭവം. ജീവന്‍ പി മാത്യൂ എന്നയാള്‍ മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയിലാണ് വടയില്‍ നിന്നും സിഗരറ്റ് കുറ്റി കിട്ടിയ കാര്യം പറയുന്നത്. സംഭവത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയില്‍ അഭ്യര്‍ത്ഥിച്ചു.

Also Read : എക്‌സിന് വിലക്ക്?മസ്‌കിന് 24 മണിക്കൂര്‍ അന്ത്യശാസനയുമായി ബ്രസീല്‍ സുപ്രീം കോടതി

ഉള്ളിവടയില്‍ നിന്ന് സിഗരറ്റ് കുറ്റി കണ്ടെത്തിയ വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്നും തുടര്‍ നടപടികള്‍ക്ക് വേണ്ടിയാണ് പഞ്ചായത്തിനെ സമീപിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വാങ്ങിയ സാധനങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News