അകിര കുറൊസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്കോക്ക്, തർക്കോവ്സ്‌കി, അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ.ജി.ജോർജ്, ആഗ്നസ് വർദ, മാർത്ത മെസറോസ്, മീര നായർ തുടങ്ങി 50 ചലച്ചിത്രപ്രതിഭകൾക്ക് ആദരമർപ്പിച്ചാണ് സിനിമാ ആൽക്കെമി ഒരുക്കിയിരിക്കുന്നത്.
കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിങ്ങുകളിലൂടെയാണ് ചലച്ചിത്രപ്രതിഭകൾക്ക് ആദരമർപ്പിച്ച പ്രദർശനം ഒരുക്കിയിരിക്കുന്നത്. ലോക ചലച്ചിത്രാചാര്യന്മാർ അവരുടെ സിനിമകളിലൂടെ ചലച്ചിത്രാസ്വാദകരുടെ മനസ്സിൽ കോറിയിട്ട ദൃശ്യബിംബങ്ങളാണ് ഡിജറ്റൽ പെയിന്റിങ്ങുകളിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.
Also Read: പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്ന കാലം; 2024 മലയാള സിനിമയ്ക്ക് ഉണര്‍വേകുന്നു: ഡിജോ ആന്റണി
പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ ടി കെ രാജീവ് കുമാറാണ് സിനിമ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്’ എക്‌സിബിഷന്റെ ക്യുറേറ്റർ.
മാസ്റ്റേഴ്സിന്റെ പടങ്ങൾ റീവാച്ച് ചെയ്തപ്പോഴാണ് ഇത്തരമൊരാശയം ഉണ്ടായതെന്ന് ടി കെ രാജീവ് കുമാർ പറഞ്ഞു. ഒരു മാസ്റ്റർ ഫിലിം മേക്കർ അദ്ദേഹത്തിന്റെ ഏറ്റവും സ്ട്രൈക്കിങ് ആയിട്ടുള്ള ഇമേജറികളുപയോഗിച്ചാണ് പ്രദർശനം തയ്യാറാക്കിയിട്ടുള്ളത്.
സിനിമകൾ കണ്ടവർക്ക് ആ ലോകത്തേക്ക് ഉള്ള ഒരു യാത്രയും, കാണാത്തവർക്ക് കൗതുകം സൃഷ്ടിക്കുകയും ആ സിനിമകൾ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ‘സിനിമ ആൽക്കെമി’ എന്ന എക്സിബിഷൻ
സർറിയലിസത്തിന്റെയും ഹൈപ്പർ റിയലിസത്തിന്റെയും ദൃശ്യസാധ്യതകൾ സമർത്ഥമായി സംയോജിപ്പിച്ചാണ് ഓരോ ചലച്ചിത്രാചാര്യന്മാരുടെയും സവിശേഷമായ സിനിമാസമീപനത്തെക്കുറിച്ചുള്ള കലാവിഷ്കാരം ഒരുക്കിയിരിക്കുന്നത്.
ചലച്ചിത്രമേളക്കെത്തുന്ന സിനിമ പ്രേമികൾ, വിദ്യാർഥികൾ മുതലായവരെ ചലച്ചിത്രചരിത്രത്തിന്റെ വ്യത്യസ്ത കാലഘട്ടത്തിലൂടെ നയിക്കുകയാണ് സിനിമാ ആൽക്കെമി.
ഡിജിറ്റൽ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന ഈ അപൂർവ ദൃശ്യവിരുന്ന് കാണാനായി നിരവധിയാളുകളാണ് ടാഗോർ തിയേറ്ററിലൊരുക്കിയിരിക്കുന്ന പ്രദർശന വേദിയിലേക്കെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here