ബംഗാളി നടി ശ്രീല മജുംദാര്‍ അന്തരിച്ചു

മുതിര്‍ന്ന ബംഗാളി നടി ശ്രീല മജുംദാര്‍ അന്തരിച്ചു.ശനിയാഴ്ച കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം.കഴിഞ്ഞ മൂന്ന് വര്‍ഷമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന മജുംദാറിന് 65 വയസ്സായിരുന്നു.മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍, പ്രകാശ് ഝാ തുടങ്ങിയ സീരിയസ് സിനിമാക്കാരുടെ പ്രിയപ്പെട്ട നടിയാണ് ശ്രീല മജുംദാര്‍.

ALSO READ ;ഈ കെട്ട സംഘികാലത്ത്‌ , സംഘിയെന്ന് വിളിക്കുന്നത്‌ അപമാനമായും കമ്മ്യൂണിസ്റ്റ്‌ എന്നത്‌ അഭിമാനമായും കാണുന്ന മനുഷ്യർ, പ്രതീക്ഷകൾ

നിരവധി ഇന്ത്യന്‍ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത ശക്തയായ നടിയാണ് ശ്രീലയെന്ന് അവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

ALSO READ ;ഉധിരന്‍ ആയി ബോബി ഡിയോൾ; സൂര്യ ചിത്രം ‘കങ്കുവാ’യിലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്

1979 ല്‍ പുറത്തിറങ്ങിയ മൃണാള്‍ സെന്നിന്റെ പരശുറാം ആണ് ആദ്യ ചിത്രം. അദ്ദേഹത്തിന്റെ തന്നെ ഏക്ദിന്‍ പ്രതിദിന്‍,ഖാരിജ് അകാലേര്‍ സന്ധാനേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.അവസാന ചിത്രമായ പാലനും കഴിഞ്ഞ വര്‍ഷം പ്രശംസ നേടിയിരുന്നു,ആകെ 43 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഋതുപര്‍ണ ഘോഷിന്റെ ചോഖര്‍ ബാലിയില്‍ ഐശ്വര്യറായിക്ക് വേണ്ടി ശബ്ദം നല്‍കിയതും ശ്രീല മജുംദാറായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News