പ്രശസ്‌ത സിനിമ സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

പ്രശസ്‌ത സിനിമ സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു. 74 വയസായിരുന്നു. സഹ നടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായിട്ടുണ്ട്. ലോഹിതദാസ്, ജയരാജ് തുടങ്ങിയ സംവിധായകരിലൂടെയാണ് മോഹനകൃഷ്ണൻ നാടക രംഗത്ത് നിന്നും സിനിമയിലേക്കെത്തുന്നത്.

ALSO READ: ‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ല’; തുറന്നുപറഞ്ഞ് നടന്‍ ശ്രീനിവാസന്‍

കാരുണ്യം, പൈതൃകം, ദേശാടനം, അയാള്‍ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കാരുണ്യത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. പത്തു വർഷമായി കിടപ്പിലായിരുന്നു ഇദ്ദേഹം. തൃത്താല ഹൈസ്കൂൾ മുൻ അദ്ധ്യാപിക ശോഭനയാണ് ഭാര്യ. ഹരികൃഷ്ണൻ, അപർണ എന്നിവർ മക്കളാണ്.

ALSO READ: സംസ്ഥാനത്ത് 33.40 പോളിംഗ് ശതമാനം; പുറത്തുവന്നത് 12.15 PM വരെയുള്ള കണക്കുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News