‘ഏറ്റവും ക്രൂരമായ ഭാഗം, ആ സീൻ ഷൂട്ട്‌ ചെയ്യേണ്ടതിന്റെ തലേന്ന് രാത്രി, അവസാനപടിയായി 30 മില്ലി വോഡ്ക പൃഥ്വിയെ കൊണ്ട് കുടിപ്പിച്ചു’

പ്രേക്ഷക മനസുകളെ കീഴ്‌പ്പെടുത്തികൊണ്ട് ആടുജീവിതം എന്ന ബ്ലെസി ചിത്രം പ്രദർശനം തുടരുകയാണ്. അഭിനയം കൊണ്ട് പൃഥ്വിയും ക്യാമറകൊണ്ട് സുനിൽ കെ എസ് ഉം അത്ഭുതങ്ങളാണ് ഈ ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. ഇപ്പോഴിതാ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സീൻ ചിത്രീകരിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സിനിമാറ്റോഗ്രാഫർ സുനിൽ കെ എസ്.

സുനിൽ കെ എസ് പറഞ്ഞത്

ALSO READ: ‘ഫാനോ എയർകണ്ടീഷണറോ ഇല്ല, ചൂട് കൂടിയത് കൊണ്ടാണ് രാമനെ കോട്ടൺ വസ്ത്രം ധരിപ്പിച്ചത്’, വിചിത്ര വാദവുമായി ശ്രീറാം ട്രസ്റ്റ്

ആ ഷോട്ട് എടുക്കാന്‍ വേണ്ടി മൊത്തം ക്രൂവും വലിയ തയാറെടുപ്പ് നടത്തിയിരുന്നു. ആ ഷോട്ട് മാത്രമേ അന്ന് എടുത്തുള്ളൂ. വേറെ ഒന്നും എടുത്തിരുന്നില്ല. ആ ദിവസം വൈകിട്ട് മൂന്നരക്ക് ആ ഷോട്ട് എടുക്കാനായിരുന്നു പ്ലാന്‍. അതിന് മൂന്ന് ദിവസം മുമ്പ് പൃഥ്വി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. 12 മണിക്കുര്‍ മുന്നേ വെള്ളവും ഒഴിവാക്കി. അതും പോരാഞ്ഞ് 30 മില്ലി വോഡ്കയും കൊടുത്തു.

ALSO READ: “അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിരുന്നു, അതില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചത് ആ ഒരേ ഒരു കാര്യം”; തുറന്നുപറഞ്ഞ് നജീബ്

അതുംകൂടി ആയപ്പോള്‍ ബോഡിയില്‍ ബാക്കിയുണ്ടായിരുന്ന വെള്ളം കൂടി ഡീഹൈഡ്രേറ്റായി. ഷോട്ടിന് വേണ്ടി വന്ന പൃഥ്വിയെ കസേരയിലിരുത്തിയാണ് ഷോട്ട് എടുക്കേണ്ട സ്ഥലത്തേക്ക് കൊണ്ടുവന്നത്. മാര്‍ക്ക് ചെയ്തുവെച്ച സ്ഥലത്ത് പൃഥ്വിയെ കൊണ്ടുവന്ന് നിര്‍ത്തി ആ ഷോട്ട് എടുത്തു. ഷോട്ടിന്റെ അവസാനം പൃഥ്വി തളര്‍ന്ന് അവിടെ വീണുപോയി. അത്രക്ക് റിസ്‌കി ഷോട്ടായിരുന്നു അത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News