ഗുണ കേവിൽ തീപ്പെട്ടി ഉരയ്ക്കരുത്, ആർക്കും അറിയാത്ത അപകടം പിടിച്ച ആ കാരണം കമലിന് മാത്രം അറിയാമായിരുന്നു

മഞ്ഞുമ്മൽ ബോയ്‌സ് ഇറങ്ങിയതോടെ കമൽഹാസൻ ചിത്രം ഗുണയും അതിലെ ചില ദൃശ്യങ്ങൾ പകർത്തിയ ഗുണ കേവും ചർച്ചകളിൽ തന്നെ തുടരുകയാണ്. ഇപ്പോഴിതാ ഗുണ സിനിമയിലെ കണ്മണി അൻപോട് എന്ന പാട്ട് ചിത്രീകരിക്കുമ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് വിവരിക്കുകയാണ് ക്യാമറാമാൻ വേണു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വേണു ഗുണ കെവിനേ കുറിച്ച് പറഞ്ഞത്.

വേണു പറഞ്ഞത്

ALSO READ: നവകേരള സദസ്; ആലപ്പുഴയിൽ ഇന്ന് കർഷകരുമായുള്ള മുഖാമുഖം

ഞങ്ങള്‍ അന്ന് സിനിമയുടെ ഷൂട്ടിന് വേണ്ടി അവിടെ പോകുമ്പോള്‍ ആകെ അപകടം പിടിച്ച അവസ്ഥയിലായിരുന്നു. ആദ്യം അവിടെ എത്തിയപ്പോള്‍ വലിയ പൊക്കത്തില്‍ ഇലകള്‍ അടിഞ്ഞിട്ടുണ്ടായിരുന്നു.

ചളിയല്ലാത്ത മറ്റെന്തോ ഒന്ന് കൊണ്ട് മൂടപ്പെട്ട അവസ്ഥയായിരുന്നു. കാല് കുത്തിയാല്‍ പ്രയാസമാകും. മാത്രമല്ല അവിടെ ചുറ്റും മീഥൈന്‍ ഗ്യാസും മറ്റും ഉണ്ടായിരുന്നു.

ALSO READ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ശരദ് പവാറിൻ്റെ അത്താഴ ക്ഷണം നിരസിച്ച് ഷിൻഡെയും ഫഡ്‌നാവിസും

കമലിന് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അറിയാമായിരുന്നു. അപ്പോള്‍ തന്നെ കമല്‍ ആരും തീപ്പെട്ടി ഉരക്കരുതെന്ന് പറഞ്ഞതോടെ ഞങ്ങള്‍ അവിടുന്ന് മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News