ആര്‍ക്കും എന്തും ആരെയും നിര്‍മിക്കാം എന്ന അവസ്ഥ, എ ഐ ടെക്‌നോളജി ഭയപ്പെടുത്തുന്നുവെന്ന് ക്യാമറാമാൻ വേണു

എ ഐ ടെക്നോളജി തന്നെ ഭയപ്പെടുത്തുന്നുവെന്ന് ക്യാമറാമാൻ വേണു. അത് എങ്ങനെ ബാധിക്കുമെന്ന് അറിയില്ലെന്നും, പണ്ട് സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ആയിട്ടൊക്കെ വന്ന സിനിമകളെപ്പോലെയാണ് ഇതെന്നും നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാലുമായി ചേര്‍ന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ വേണു പറഞ്ഞു.

ALSO READ: രണ്ടാമത് സംസ്ഥാന കിഡ്സ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി

വേണു പറഞ്ഞത്

എനിക്ക് അതിനെക്കുറിച്ച് നല്ല ഭയമുണ്ട്. കാരണം, അത് എങ്ങനെ ബാധിക്കുമെന്ന് അറിയില്ല. പണ്ട് സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ആയിട്ടൊക്കെ വന്ന സിനിമകളെപ്പോലെയാണ്. അതൊന്നും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ആര്‍ക്കും എന്തും ആരെയും നിര്‍മിക്കാം എന്ന അവസ്ഥ വന്നാല്‍ അതൊരു പേടിക്കേണ്ട അവസ്ഥ തന്നെയാണ്. വേറൊരു കാര്യം, ഇതുവരാന്‍ ചിലപ്പോള്‍ അധികം സമയമെടുത്തെന്ന് വരില്ല. ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് ഫോട്ടോഗ്രഫി മാറിയത് അഞ്ച് മാസം കൊണ്ടാണ്. അഞ്ച് മാസത്തിനുള്ളില്‍ സിനിമ ഇല്ലാതായിപ്പോയി. ഇമേജിങ് എന്നത് വളരെ എളുപ്പവും കോമണുമായിപ്പോയി.

ALSO READ: കേന്ദ്രം നൽകുന്ന സാഹായം ഔദാര്യം അല്ല അവകാശം, ഒന്നിച്ചു നിൽക്കാൻ പ്രതിപക്ഷം തയ്യാറാവുന്നില്ല: മുഖ്യമന്ത്രി

പണ്ട് ചിത്രകാരന്മാര്‍ക്ക് മാത്രമേ പടം വരയ്ക്കാന്‍ പറ്റുകയുള്ളായിരുന്നു. ഫോട്ടോഗ്രാഫര്‍ക്ക് മാത്രമേ ഫോട്ടോ എടുക്കാന്‍ പറ്റൂ. ആദ്യം ഭയങ്കര മിസ്റ്ററി അല്ലായിരുന്നോ. കറുത്ത തുണിയൊക്കെ മൂടി അതിനകത്ത് ഒരാള്‍ കയറി നില്‍ക്കുന്നു. അയാളെന്തോ ചെയ്യുന്നു. ആളുകള്‍ പേടിച്ച് പോയിട്ടുണ്ട് ഇതുകണ്ടിട്ട്. ഇതുകഴിഞ്ഞ് സിനിമാറ്റോഗ്രഫി വന്നപ്പോള്‍ ഏറ്റവും നല്ല ക്യാമറമാന്‍ എന്ന് പറയുന്നത് ഒരേ സ്പീഡില്‍ കറക്കാന്‍ പറ്റുന്ന ക്യാമറാമാനാണെന്ന് വന്നു. കൈകൊണ്ട് കറക്കണമായിരുന്നല്ലോ പഴയ ക്യാമറ.

അതില്‍ സ്പീഡ് വ്യത്യാസം വരാതെ കറക്കാന്‍ പറ്റണം. അങ്ങനെ ഓരോ ഘട്ടത്തിലും അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. ഇത് ഇങ്ങനെ തുടരും. ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാര്യവും ഇതുപോലെയാണ്. ഇതിങ്ങോട്ട് വന്ന് കയറിയാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. പക്ഷേ, എന്തൊക്കെ വന്നാലും സിനിമാറ്റോഗ്രഫിയുടെ ക്രിയേറ്റിവിറ്റി അങ്ങനെത്തന്നെ നിലനില്‍ക്കും എന്നാണ് തോന്നുന്നത്.

ALSO READ: ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മലബാര്‍ മില്‍മ

എന്ത് എ.ഐ വന്നാലും ഒരു സിനിമാറ്റോഗ്രാഫറുടെ മനസില്‍ രൂപപ്പെടുത്തി എടുക്കുന്നതല്ലേ അതിന് ചെയ്യാന്‍ പറ്റുകയുള്ളൂ. നമ്മള്‍ അത് മനസില്‍ ഡിസൈന്‍ ചെയ്യണ്ടേ. എന്താ വേണ്ടതെന്ന് തീരുമാനിക്കുകയൊക്കെ ചെയ്യണ്ടേ. അതൊക്കെ ആരെങ്കിലും ചെയ്യേണ്ട ജോലിയല്ലേ. അതൊരു സര്‍ഗാത്മക പ്രവര്‍ത്തനമാണല്ലോ. അതില്‍ സംശയമൊന്നുമില്ല. ജോലി ചെയ്യാനുള്ള എളുപ്പത്തെ കുറച്ചുകാണേണ്ട കാര്യമില്ല. പക്ഷേ ജോലിയുടെ പ്രാധാന്യം അപ്പോഴുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News