‘വന്യമൃഗങ്ങളുള്ള കൊടുംകാട്ടിൽ കാർബൺ, അപകടം പിടിച്ച കൊടൈക്കനാൽ ഗുഹയിൽ ഗുണ’, മലയാളത്തിന്റെ സീൻ മാറ്റിയ വേണു ലൊക്കേഷനുകളെ കുറിച്ച്

വെല്ലുവിളികൾ നിറഞ്ഞ ധാരാളം സിനിമകളിൽ ക്യാമറ ചെയ്ത മലയാള സിനിമയുടെ സ്വന്തം സിനമാറ്റോഗ്രാഫർ ആണ് വേണു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ കമൽഹാസന്റെ ഗുണ എന്ന ചിത്രവും ഈയിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് ക്യാമറ ചെയ്ത വേണുവും ഗുണ ഗുഹകൾ കുറിച്ചുള്ള അനുഭവങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ കാർബൺ എന്ന ചിത്രത്തിൽ സിനിമയുടെ അണിയറപ്രവർത്തകെ എല്ലാം തന്നെ കാട്ടിൽ അകപ്പെട്ട സംഭവം പറയുകയാണ് വേണു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കാർബൺ സിനിമയെ കുറിച്ചും ഗുണയെ കുറിച്ചും വേണു പറഞ്ഞത്.

വേണു പറഞ്ഞത്

ALSO READ: ക്ലൈമാക്സിൽ ആവേശംമൂത്ത് കയ്യടിച്ചു, ഇപ്പൊ കയ്യിൽ തുന്നിക്കെട്ട് ഇടേണ്ടി വന്നു; മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് പെപ്പെ

ഗുണ കേവില്‍ ഷൂട്ട് ചെയ്തതുപോലെ തന്നെ അപകടം പിടിച്ച സ്ഥലത്തായിരുന്നു ഞാന്‍ കാര്‍ബണും ഷൂട്ട് ചെയ്തത്. ഗുണ കേവിന്റെ അത്രത്തോളം അപകടം ഇല്ലെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ അപകട സാധ്യത എന്ന് പറയുന്നത് എല്ലാം പ്രകൃതിയുമായി ബന്ധപ്പെട്ട വെല്ലുവിളി ആയിരിക്കില്ല. ആ സമയവും സാഹചര്യവുമാണ് അപകട സാധ്യതയെ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത്.

കാര്‍ബണില്‍ ഒരു കാട്ടിനകത്ത് പോയിട്ടാണ് ഷൂട്ട് ചെയ്തത്. ഒരു ദിവസം കാട്ടിനകത്ത് കയറിയിട്ട് തിരിച്ചുവരാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. രാത്രി പലരും പെട്ടുപോയി. രണ്ട് മൂന്ന് പേര്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി. അവര്‍ക്ക് ഷൂട്ടില്‍ മുമ്പോട്ട് വരാന്‍ പറ്റാതായി.

രാത്രി 12 മണിക്ക് കൊടുങ്കാട്ടില്‍ ആളുകളെ കാണാതായാല്‍ എന്തുചെയ്യും. അതില്‍ ഞങ്ങളുടെ അശ്രദ്ധ കൂടിയുണ്ടെന്ന് വേണമെങ്കില്‍ പറയാം. ഞങ്ങള്‍ അങ്ങോട്ട് പോകുമ്പോല്‍ മഴ ഇല്ലായിരുന്നു. പക്ഷേ പിന്നീട് മഴപെയ്തു. അത്തരത്തില്‍ പെട്ടുപോയാല്‍ എന്തുചെയ്യും. ഒന്നും ചെയ്യാന്‍ പറ്റില്ല.

ALSO READ: “ഇനി ഞാൻ പ്രേമലു കണ്ട് മരിക്കും”: 14 തവണ ‘പ്രേമലു’ കണ്ട ആരാധികയ്ക്ക് ടോപ് ഫാൻ പാസ് നൽകി അണിയറ പ്രവർത്തകർ

ഗുണയുടെ സമയത്തും മഴയുണ്ടായിരുന്നു. മഴ പെയ്താല്‍ ഒരുകാരണവശാലും നമുക്ക് നടക്കാന്‍ കഴിയില്ല. മാത്രമല്ല വന്യമൃഗങ്ങളുണ്ട്. കാട് തന്നെയാണ്. കാട്ടുപോത്തും പുലിയുമൊക്കെയുണ്ട്. അവിടെയൊക്കെ സന്ധ്യവരെ നില്‍ക്കുക എന്നത് തന്നെ അപകടമാണ്.

ഗുണയുടെ സമയത്തൊക്കെ എന്തായിരുന്നു എന്റെ മനസിലെന്ന് ഓര്‍മയില്ല. വലിയ റിസ്‌കില്‍ തന്നെയാണ് ഓരോ സമയത്തും ഷൂട്ട് ചെയ്തത്. ചാലഞ്ചാണെന്നും ഏറ്റെടുക്കാമോ എന്നും ചോദിച്ചത് ഓര്‍മയുണ്ട്. ബാക്കിയെല്ലാം ജോലിയുടെ ഭാഗമായി ചെയ്തുപോയതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News