ഗുണകേവിൽ ഷൂട്ട് ചെയ്യുന്നതിൽ ആദ്യമൊക്കെ എല്ലാവർക്കും എതിർപ്പായിരുന്നു, കമല്‍ഹാസന്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു: വേണു

മഞ്ഞുമ്മൽ ബോയ്സ് സിനിമ ഇറങ്ങിയതിനു പിന്നാലെ വീണ്ടും ചർച്ചയാകുകയാണ് ഗുണ കേവ്സ്. കമൽഹാസന്റെ ഗുണ സിനിമയുടെ ലൊക്കേഷനും അവിടെയായിരുന്നു. ഇപ്പോഴിതാ ഗുണ സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങൾ പറയുകയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ കൂടിയായ വേണു.ഒരു അഭിമുഖത്തിനിടെയാണ് വേണു ഇക്കാര്യം പറഞ്ഞത്.

ALSO READ:ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പ്രതിസന്ധി

ഗുണകേവ്സിലെ ഷൂട്ടിംഗ് ലൊക്കേഷൻ വളരെ ബുദ്ധിമുട്ടായിരുന്നു എന്നാണ് വേണു പറഞ്ഞത്. സിനിമ ഗുണകേവിൽ ഷൂട്ട് ചെയ്യുന്നതിൽ ആദ്യമൊക്കെ എല്ലാവർക്കും എതിർപ്പായിരുന്നു . കമല്‍ഹാസന്‍ ആ സ്ഥലത്ത് തന്നെ സിനിമ ചെയ്യാനുള്ള തീരുമാനത്തില്‍ ഉറച്ച് നിന്നു. ഗുണാ സിനിമയുടെ ലൊക്കേഷന്‍ കാണാന്‍ കമല്‍ഹാസനൊപ്പമാണ് അവിടെ എത്തുന്നത് എന്നും ക്യാമറാമാന് ഓക്കേ ആണെങ്കിൽ ചെയ്യാമെന്ന് കമല്‍ഹാസൻ പറഞ്ഞതിനെ തുടർന്ന് താൻ ഓക്കേ പറയുകയായിരുന്നു. ലൊക്കേഷൻ കണ്ട് പ്രൊഡ്യൂസർ വരെ ആദ്യം പിന്മാറിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അവിടേക്ക് പോകാൻ താത്കാലിക വഴി ഉണ്ടാക്കുകയും ഷൂട്ടിങ്ങിനു ശേഷം പഴയത് പോലെ ആക്കുകയുമായിരുന്നു.ആദ്യം ഒരു കിലോ മീറ്ററോളം റോഡ് വെട്ടിയാണ് ചിത്രീകരണത്തിനാവശ്യമായ ക്യാമറയും ജനറേറ്റര്‍ അടക്കമുള്ള സാധനങ്ങളും അങ്ങോട്ടേക്ക് എത്തിച്ചത്. പക്ഷേ ഗുഹയിലേക്ക് ഇറങ്ങാന്‍ മാത്രം ഏകദേശം രണ്ടുരണ്ടര മണിക്കൂര്‍ എടുക്കുമായിരുന്നു. തമിഴ് നാട് ഫോറസ്റ്റിന്റെ അനുമതിയോടു കൂടിയായിരുന്നു താത്കാലിക റോഡ് നിർമിച്ചത്. നിരവധിയാളുകളുടെ സഹകരണം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയായത് എന്നും അദ്ദേഹം പറഞ്ഞു. ആ സിനിമയിൽ താൻ റോപ്പിലൊന്നും തൂങ്ങി ഷൂട്ട് ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.ഇന്നുള്ള അത്രയും സാങ്കേതികവിദ്യ അന്ന് ഇല്ലാത്തത് കൊണ്ട് തന്നെ അവിടെയുള്ള പലതും സിനിമയിൽ കാണിക്കാനായില്ല എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ജനറൽ ടിക്കറ്റുമായി എസി കോച്ചിൽ കയറി, യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ടിടിഇ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News