‘അത് പച്ചക്കള്ളം’: കെപിസിസി പ്രസിഡൻ്റിന് പരാതി കൊടുത്തിട്ടില്ലെന്ന വിഡി സതീശന്റെ വാദം തള്ളി സിമി റോസ്ബെൽ ജോൺ

SIMI

കെപിസിസി പ്രസിഡൻ്റിന് പരാതി കൊടുത്തിട്ടില്ലെന്ന വി ഡി സതീശന്റെ വാദം പച്ചക്കള്ളമെന്ന് സിമി റോസ്ബെൽ ജോൺ. സിപിഐഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്ന വി.ഡി സതീശൻ തെളിവ് പുറത്ത് വിടണമെന്നും സിമി റോസ്ബെൽ ജോൺ പറഞ്ഞു.

ALSO READ: പാപ്പനംകോട് തീപിടിച്ച് രണ്ടു പേർ മരിച്ച സംഭവം: കൊലപാതകമെന്ന് സൂചന

രാഷ്ട്രീയത്തിലും കാസ്റ്റിങ് ക്രൗച് ഉണ്ടെന്ന സിമി റോസ്ബെല്ലിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്നും വെളിപ്പെടുത്തലിൽ വിഡി സതീശൻ മറുപടി പറയണമെന്നു എകെ ബാലന്‍ ആവശ്യപ്പെട്ടു. അതേസമയം സിമിയുടെ ഗുരുതര വെളിപ്പെടുത്തലിൽ കോൺഗ്രസ് നേതൃത്വത്തിന് മറുപടിയില്ല .

ALSO READ: നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന്, മുഖ്യമന്ത്രി പങ്കെടുക്കും

മുതിർന്ന വനിതാ നേതാവിനെ പുറത്താക്കിയ നടപടിയിൽ മറുപടിയില്ലാതെ പ്രതിസന്ധിയിലായിരുക്കുകയാണ് കോൺഗ്രസ് നേതൃത്വം. എന്നാൽ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുകയാണ് സിമി റോസ് ബെൽ ജോൺ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News