കരിപ്പൂർ സ്വർണക്കടത്ത്; സിഐഎസ്എഫ് അസിസ്റ്റൻറ് കമാൻഡണ്ട് നവീൻ കുമാറിന് സസ്പെൻഷൻ

കരിപ്പൂർ സ്വർണക്കടത്തിൽ സിഐഎസ്എഫ് അസിസ്റ്റൻറ് കമാൻഡണ്ട് നവീൻ കുമാറിന് സസ്പെൻഷൻ. സംഭവത്തിൽ പോലിസ് അന്വേഷണത്തിനു പുറമെ കസ്റ്റംസും അന്വേഷണം ആരംഭിച്ചു.

Also Read; മണ്ണാർക്കാട് ജനവാസ മേഖലയോട് ചേർന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

സിഐഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ് നവീൻ കുമാറിനെ പോലീസ് ചോദ്യംചെയ്തിരുന്നു. കടത്തുകാരും സിഐഎസ്എഫിലെയും കസ്റ്റംസിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള കൂട്ടുകെട്ടിന് പഴക്കമുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. നവീൻ കുമാറിന്റെ നേതൃത്വലുള്ള സംഘം അറുപതിലധികം തവണ സ്വർണം കടത്തിയതിന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സ്വർണക്കടത്തുകാർക്ക് കരിപ്പൂർ പ്രിയങ്കരമാവാനുള്ള കാരണം ഉദ്യോഗസ്ഥരുടെ ഒത്താശയാണെന്നാണ് നിഗമനം.

Also Read; 13 ഇന്ത്യൻ സിനിമകളെയും പിന്നിലാക്കി കണ്ണൂർ സ്‌ക്വാഡ്; യുകെയിലും അയര്‍ലന്‍ഡിലുമായി അവസാന വാരാന്ത്യത്തില്‍ നേടിയത് 66 ലക്ഷം രൂപ

അസിസ്റ്റന്റ് കമാൻണ്ടന്റിന് പുറമെ സിഐഎസ്എഫ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനും മറ്റൊരു കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന സൂചനയും പോലിസിനു ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരിൽ ഏറെപ്പേരും മാഫിയാ സംഘത്തിന്റെ ഏജന്റുമാരാണ്. അമ്പതു കോടിയുടെ സ്വർണം ഒന്നര വർഷത്തിനിടെ വിമാനത്താവളത്തിനു പുറത്ത് പോലിസ് പിടികൂടിയിട്ടുണ്ട്. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണവും.

Also Read; തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇനി ഡയാലിസിസ് യൂണിറ്റിനോടൊപ്പം കാരുണ്യ ഫാർമസിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News