ജി20 സമ്മിറ്റ്‌, സുരക്ഷയൊരുക്കാന്‍ സിഐഎസ്‌എഫ്‌ ഒരുക്കുന്നത്‌ 21 നായ്‌ക്കളെ

ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ്‌ ദില്ലിയിലെ രാജ്യാന്തര ജി20 ഉച്ചകോടി. ഉച്ചകോടി പ്രമാണിച്ച്‌ രാജ്യ തലസ്ഥാനത്ത്‌ വന്‍ സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ്‌ ഏര്‍പ്പെടുത്തി. സെന്‍ട്രല്‍ ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോ‍ഴ്സ് (സിഐഎസ്‌എഫ്‌) 21 നായ്‌ക്കളെയാണ് വമനത്താവളത്തില്‍  സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്‌.

ഏത്‌ തരത്തിലുള്ള സാഹചര്യങ്ങളും നേരിടാന്‍ സജ്ജമാണ്‌ സിഐഎസ്‌എഫ്‌ എന്ന്‌ ദില്ലി ഡെപ്യൂട്ടി കമാന്‍ഡന്‍റ് കപില്‍ എസ്‌ കാദ്‌മി പറഞ്ഞു. സേനയിലുള്ള ഏറ്റവും മിടുക്കരായ 21 നായ്‌ക്കളെയാണ്‌ വിമാനത്താവളത്തില്‍ നിരത്തിയതെന്നും അദ്ദേഹം പറഞ്ഞു. നായക്കള്‍ക്കൊപ്പം അവരെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ട്‌. ആയുധങ്ങളും ബോംബുകളും കണ്ടെത്താന്‍ അതിവിദഗ്‌ധരാണ്‌ ഇവര്‍. 23 നായ്ക്കളുള്ള സംഘത്തില്‍ നിന്ന 2 പേര്‍ തൊട്ടുമുമ്പ് റിട്ടയര്‍ ചെയ്തിരുന്നു.

ഇക്കൂട്ടത്തില്‍ 14 പേര്‍ മണം പിടിക്കാന്‍ ജന്മനാ വിദഗ്‌ധരായ ലാബ്രിഡോര്‍ റിട്രീവര്‍ ഇനമാണ്‌. മൂന്ന്‌ ജര്‍മ്മന്‍ ഷെപ്പേര്‍ഡ്‌, മൂന്ന്‌ ഗോള്‍ഡന്‍ റിട്രീവര്‍, ഒരു കോക്കര്‍ സ്‌പാനിയല്‍ എന്നിവരാണ്‌ സിഐഎസ്‌എഫ്‌ ശ്വാന സംഘം. വേട്ടയ്‌ക്കും മത്സരങ്ങള്‍ക്കും  പരിശീലിപ്പിക്കാന്‍ കഴിയുന്ന മിടുക്കരായ അമേരിക്കന്‍ ബ്രീഡാണ്‌ കോക്കര്‍ സ്‌പാനിയല്‍. ഓരോ നായയ്‌ക്കും നാല്‌ മണിക്കൂര്‍ വീതമാണ്‌ ഡ്യൂട്ടി. ഡ്യൂട്ടിക്ക്‌ കയറുന്നതിന്‌ മുമ്പും ഡ്യൂട്ടി കഴിഞ്ഞും ഭക്ഷണം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News