ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് കങ്കണ റണാവത്തിന്റെ കരണത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ; കാണാം വീഡിയോ

ബിജെപി നേതാവും ചലച്ചിത്ര താരവുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ. ചണ്ഡിഗഡ് വിമാനത്താവളത്തിലാണ് സംഭവം. സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ തന്റെ മുഖത്തടിച്ചു എന്ന് കങ്കണ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ചണ്ഡിഗഡിൽനിന്ന് ഡൽഹിയിലേക്കു പോകാൻ വിമാനത്താവളത്തിലായിരുന്നു എന്നും സുരക്ഷാ പരിശോധനയ്ക്കുശേഷം ബോർഡിങ് പോയിന്റിലേക്കു പോകുമ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥയുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് അവർ തള്ളുകയും ചെയ്യുകയായിരുന്നു എന്നും കങ്കണ പറഞ്ഞു.

Also Read: പ്രധാനമന്ത്രിയും അമിത്ഷായും തെരഞ്ഞെടുപ്പിലൂടെ നടത്തിയത് ഓഹരി കുംഭകോണം; ജെപിസി അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി

സുരക്ഷ പരിശോധനയ്ക്കിടെ മൊബൈൽ ഫോൺ ട്രേയിലേക്ക് മാറ്റാൻ കങ്കണ വിസമ്മതിച്ചതിനെ തുടർന്നാണ് തർക്കമുണ്ടാകുന്നതെന്നും ഉദ്യോഗസ്ഥയോടു തിരിച്ച് കയർത്ത കങ്കണയെ ഉദ്യോഗസ്ഥ മർദിക്കുകയുമായിരുന്നു എന്ന് പുറത്തുവരുന്ന വിവരങ്ങൾ പറയുന്നു. സംഭവത്തിൽ സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിങ്ങിനും മുതിർന്ന ഉദ്യോഗസ്ഥർക്കും കങ്കണ പരാതി നൽകിയിട്ടുണ്ട്. പരാതിക്ക് പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു കുൽവീന്ദറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി സിഐഎസ്എഫ് കമാൻഡന്റ് ഓഫീസിലേക്കു മാറ്റിയിട്ടുണ്ട്.

Also Read: രക്ഷകർത്താക്കൾക്ക് ഓൺലൈനായി അപേക്ഷിക്കാം; കൺസഷൻ ലഭിക്കാൻ ഇനി മൊബൈൽ ആപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News