പൗരത്വ നിയമം മതേതര ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ ആഘാതം: ആനിരാജ

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ബില്ലിനെതിരെ ആഞ്ഞടിച്ച് ആനിരാജ. മതേതര ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ ആഘാതമാണ് പൗരത്വ നിയമം. ഈ നീക്കത്തെ അതിശക്തമായി അപലപിക്കുന്നുവെന്നും ആനിരാജ പറഞ്ഞു.

ALSO READ:തോമസ് ചാഴികാടന്‍ എംപിയുടെ ഇടപെടലില്‍ കോട്ടയം മെഡിക്കല്‍ കോളേജിന് ലഭിച്ചത് 2.60 കോടി രൂപയുടെ വികസനം

വരുന്ന തെരെഞ്ഞെടുപ്പില്‍ വോട്ട് കിട്ടുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ തന്ത്രമാണിത്. സമവായമില്ലാതെ നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്നും മത ന്യൂന പക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും ആനിരാജ ആവശ്യപ്പെട്ടു.

അതേസമയം മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയാണ് എല്ലാത്തിന്റെയും അടിത്തറ. മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ആദ്യമായി പൗരത്വ നിയമഭേദഗതി നടപ്പിലാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് നമ്മുടേത്. ആര് ശ്രമിച്ചാലും പൗരത്വ നിയമഭേദഗതി കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല. ഇത് വ്യക്തിപരമായ നിലപാട് മാത്രമല്ലെന്നും തന്റെ പ്രസ്ഥാനത്തിന്റെ നിലപാടാണെന്നും മന്ത്രി പറഞ്ഞു.

ALSO READ:മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടത്: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News