പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. കൊല്ലത്ത് ഡിവൈഎഫ്‌ഐയുടെ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ് ആര്‍ അരുണ്‍ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോടും പ്രതിഷേധം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറി ഓഫീസായ യൂത്ത് സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
തിരുവനന്തപുരത്ത് പൗരത്വ നിയമഭേദഗതിക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നും സെക്രട്ടറിയേറ്റിന് മുന്‍പിലേക്കായിരുന്നു മാര്‍ച്ച്. പൗരത്വ ഭേദഗതി ബില്ലിനെതിരെ പാലക്കാട് പന്തം കൊളുത്തി പ്രകടനം നടത്തി. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ സി റിയാസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ALSO READ:പൗരത്വ ഭേദഗതി നിയമം ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
കണ്ണൂരില്‍ സി എ എക്കെതിരെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പങ്കെടുത്തു. പൗരത്വ നിയമത്തെ ജീവന്‍ കൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്ന് വി കെ സനോജ് പറഞ്ഞു. മോദി യുവതയുടെ സമരച്ചൂടറിയുമെന്നും
ഡിവൈഎഫ്‌ഐ രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here