പൗരത്വ ഭേദഗതി നിയമം; പ്രതിഷേധവുമായി എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ

വടകര പയ്യോളിയെ ഇളക്കിമറിച്ച് എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ സിഎഎ വിരുദ്ധ നൈറ്റ് മാർച്ച് നടന്നു. സ്ത്രീകൾ അടക്കം നൂറുകണക്കിന് പേർ പന്തം കൊളുത്തി പ്രതിഷേധ മാർച്ചിൽ പങ്കാളികളായി.

ALSO READ: ഹിറ്റ്ലറുടെ ജർമനിക്ക് തുല്യമായ കാര്യങ്ങൾ ആണ് ഇന്ത്യയിൽ കഴിഞ്ഞ 5 വർഷമായി നടക്കുന്നത്: മന്ത്രി കെ ബി ഗണേഷ് കുമാർ

കൊയിലാണ്ടി അസംബ്ലി മണ്ഡലം കേന്ദ്രീകരിച്ചാണ് വടകര പാർലമെൻ്റ് മണ്ഡലത്തിലെ പയ്യോളിയിൽ സിഎഎ വിരുദ്ധ നൈറ്റ് മാർച്ച് നടന്നത്. പേരാമ്പ്ര റോഡിലെ നെല്ലേരി മാണിക്കോത്ത് നിന്ന് ആരംഭിച്ച നൈറ്റ് മാർച്ച് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. സ്ത്രീകൾ അടക്കം നൂറുകണക്കിന് പേർ പന്തം കൊളുത്തി പ്രതിഷേധ മാർച്ചിൽ അണിചേർന്നു. എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി. മതാടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്ത് വരുന്ന കാഴ്ചയാണ് കാണുന്നതെന്ന് ശൈലജ ടീച്ചർ പറഞ്ഞു.

ALSO READ: പൗരത്വ നിയമ ഭേദഗതി; കുറ്റകരമായ മൗനമാണ് കോൺഗ്രസ് വച്ചുപുലർത്തുന്നത്: മുഖ്യമന്ത്രി

പയ്യോളിയിൽ നടന്ന നൈറ്റ് മാർച്ചിൽ കാനത്തിൽ ജമീല എം എൽ എ, എൽഡിഎഫ് നേതാക്കൾ എന്നിവരും ശൈലജ ടീച്ചർക്കൊപ്പം അണിചേർന്നു. ദേശീയ പാത മറികടന്ന് നീങ്ങിയ മാർച്ച് പയ്യോളി ബീച്ച് റോഡിലാണ് സമാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News