പൗരത്വ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ദില്ലി യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസും അര്‍ദ്ധസൈനികരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടികള്‍ അടക്കമുളള വിദ്യാര്‍ത്ഥികളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തുനീക്കി. നാളെ ദില്ലിയിലെ അംബേദ്കര്‍ കോളേജിലും പ്രതിഷേധം നടത്തുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.
പൗരത്വഭേദഗതിക്കെതിരെ ദില്ലി, അസം, ബംഗാള്‍, യുപി സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. വിജ്ഞാപനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെ ദില്ലിയിലെ സര്‍വ്വകലാശാലകളില്‍ പ്രതിഷേധം വ്യാപകമായി. ദില്ലി യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി കാമ്പസിനുളളില്‍ നിന്നും ആര്‍ട്ട് ഫാക്കല്‍റ്റിയുടെ കവാടത്തിലേക്കായിരുന്നു എസ്എഫ്‌ഐ പ്രതിഷേധം നടത്തിയത്.
വിദ്യാര്‍ത്ഥികളെ പൊലീസും അര്‍ദ്ധസൈനികരും കാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടികളെ അടക്കം വിദ്യാര്‍ത്ഥികളെ കാമ്പസിന് വെളിയിലേക്ക് വലിച്ചിഴച്ചു. വിദ്യാര്‍ത്ഥികള്‍ പ്രതിരോധിച്ചതോടെ പൊലീസെത്തി ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
ALSO READ: ബിജെപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
കഴിഞ്ഞ ദിവസം ദില്ലിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലയിലും വിദ്യാര്‍ത്ഥി പ്രതിഷേധം നടന്നിരുന്നു. കാമ്പസിനുളളില്‍ കയറിയായിരുന്നു പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. അസമിലും സ്റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്നും പ്രതിഷേധമുണ്ടായി. നാളെ ദില്ലി അംബേദ്കര്‍ കോളേജിലും എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here