പൗരത്വ ഭേദഗതി ഇന്ത്യയുടെ ആത്മാവിന് നിരക്കാത്തത്: പാളയം ഇമാം ഷുഹൈബ് മൗലവി

പൗരത്വ ഭേദഗതി ഇന്ത്യയുടെ ആത്മാവിന് നിരക്കാത്തതെന്ന് പാളയം ഇമാം ഷുഹൈബ് മൗലവി. പാളയം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന ചെറിയപെരുന്നാൾ പ്രാർത്ഥനാവേളയിലാണ് ഷുഹൈബ് മൗലവി പെരുന്നാൾ സന്ദേശം നൽകിയത്. രാജ്യത്ത് മുസ്ലീം വിരുദ്ധ അജണ്ടകൾ നടക്കുന്നു. ഒരു സമുദായത്തെ മാത്രം മാറ്റിനിർത്തി സിഎഎ കൊണ്ടുവരുന്നു. സിഎഎ മതേതരത്വത്തിന് ഘടകവിരുദ്ധം. ഏകശിലാത്മകമായ സമൂഹം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Also Read: മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തി പകരാൻ വേണ്ടി ഇത്തവണത്തെ വോട്ട് ഉപയോഗിക്കണം; കലൂർ ഈദ് ഗാഹിൽ സലാഹുദീൻ മദനി

ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന മതേതര സർക്കാർ വരണം. അതിന് സമ്മതിദാനാവകാശം ഉപയോഗിക്കണം. റിയാസ് മൗലവി കേസിൽ സർക്കാർ അപ്പീൽ പോയത് ആശാവഹമാണ്. പൂർണമായും വസ്തുതാവിരുദ്ധമാണ് കേരള സ്റ്റോറി. ഇത്തരം കുപ്രചാരണങ്ങളിൽ വഞ്ചിതരാകരുത്. കള്ളം പ്രചരിക്കുന്നവരുടെ കൈയിലെ ഉപകരണമായി മാറരുത്.

Also Read: ‘മുസ്ലിംകൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയ പത്ത് സ്ത്രീകളുടെ പേരും അഡ്രസും പ്രസിദ്ധീകരിക്കുന്നവർക്ക് ഒരു കോടി രൂപ’ പ്രഖ്യാപിച്ച് എഴുത്തുകാരൻ

പലസ്തീൻ ജനത ദുരിതത്തിലാണ്. ഇസ്രയേലിൽ നിന്ന് മനുഷ്യത്വം പ്രതീക്ഷിക്കാൻ കഴിയില്ല. ഇസ്രയേലിന് ഒപ്പം നിക്കുന്നത് മനുഷ്യത്വം ഇല്ലാത്തവരാണ്. പലസ്തീന്റെ കൂടെ നിൽക്കുക എന്നാൽ മനുഷ്യത്വത്തിന്റെ കൂടെ നിൽക്കലാണ്. ഇസ്രയേലിന്റെ കൂടെ നിൽക്കുകയെന്നാൽ പൈശാചികതയുടെ കൂടെ നിൽക്കലാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News