പൗരത്വ നിയമഭേദഗതി വിജ്ഞാപനം മതരാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള ചുവടുവെപ്പ്: ബിനോയ് വിശ്വം എം പി

binoy viswam

മതരാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള ആര്‍എസ്എസ്-ബിജെപി യാത്രയുടെ അടുത്ത കാല്‍വെയ്പ്പാണ് പൗരത്വ നിയമഭേദഗതി വിജ്ഞാപനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി പറഞ്ഞു. മതേതരത്വം മരിച്ചാല്‍ ഇന്ത്യ മരിക്കുമെന്ന തിരിച്ചറിവില്ലാത്തവര്‍ക്ക് മാത്രമേ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയുകയുള്ളൂ. അതിനെ ചെറുക്കാന്‍ രാജ്യത്തോട് സ്‌നേഹമുള്ള എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. ആ ആശയ വ്യക്തതയോട് കൂടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുള്ളത്.

ALSO READ:പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം: സിപിഐ(എം)

പാര്‍ലമെന്റിന് അകത്തും പുറത്തും പാര്‍ട്ടി ശബ്ദമുയര്‍ത്തിയത് ഈ നിലപാട് മുറുകെ പിടിച്ചുകൊണ്ടാണ്. ബിജെപിയില്‍ നിന്ന് രാജ്യത്തിന് ഗുണകരമായതൊന്നും ഉണ്ടാകില്ലന്ന് ഈ നീക്കം തെളിയിക്കുന്നു. അവരുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് സര്‍ക്കാര്‍ നടപടിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

ALSO READ:“അടിവരയിട്ട് പറയുന്നു പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാവില്ല” : മുഖ്യമന്ത്രി പിണറായി വിജയന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News