പൗരത്വ ഭേദഗതിക്ക് പിന്നിലുള്ളത് ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആർ എസ് എസ് അജണ്ട: ഇ പി ജയരാജൻ

പൗരത്വ ഭേദഗതിക്ക് പിന്നിലുള്ളത് ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആർ എസ് എസ് അജണ്ടയെന്ന് ഇ പി ജയരാജൻ. മതദ്രുവീകരണം ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് സമയത്ത് വിജ്ഞാപനം ഇറക്കിയത്. പൗരത്വ നിയമത്തെ കോൺഗ്രസ്സ് പാർലമെൻ്റിൽ എതിർത്തില്ല. ലോക്‌സഭയിലും രാജ്യസഭയിലും കോൺഗ്രസ്സ് എം പിമാർ അനങ്ങിയില്ല. ഇത് മൗനമായി വർഗീയതയെ പിന്തുണയ്ക്കും പോലെയാണ്. സമാധാന അന്തരീക്ഷം തകർത്ത് അധികാരം പിടിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങൾ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കശ്മീരിൽ

ഭരണഘടന തത്വങ്ങളുടെ ലംഘനമാണ് ഉണ്ടായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ പോയത് കേരള സർക്കാർ മാത്രമാണ്. പൗരത്വ നിയമത്തിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി പോരാടണം. യു ഡി എഫ് ന്യൂനപക്ഷത്തെ ഈ വിഷയത്തിൽ പരിഹസിക്കുകയാണ്. പൗരത്വ നിയമത്തെ അനകൂലിച്ച് കോൺഗ്രസ് എം പി മാർ വോട്ട് ചെയ്തു. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ല. സംഘപരിവാർ ഭീഷണി നേരിടാൻ ഇടതുപക്ഷം ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇലക്ട്‌റൽ ബോണ്ടിലേറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് പൗരത്വ ഭേദഗതി വഴിയല്ല: എം മുകേഷ് എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News