പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും വർഗീയ അജണ്ടയുടെ ഭാഗവുമാണ്: മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും വർഗീയ അജണ്ടയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം അത് നടപ്പാകില്ല എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു, ഇപ്പോഴും അത് തന്നെയാണ് പറയാനുള്ളത്. അതിൻറെ ഭാഗമായാണ് സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തത്. ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതാണ് ഈ നിയമം. വിഭജന രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പിൽ ലാഭം കൊയ്യാനുള്ള നടപടിയാണിത്. സിഎഎ ഇന്ത്യ എന്ന ആശയത്തിന് വെല്ലുവിളിയാണ്. രണഘടന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണിത്.

Also Read: കേരളം ഇന്ന് ചിന്തിച്ചത്, രാജ്യം നാളെ ചിന്തിക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോ: മുഖ്യമന്ത്രി

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്നതാണ് ഈ നിയമം. കുടിയേറ്റക്കാരെ മുസ്ലിം എന്നും അല്ലാതെയെന്നും വേർതിരിക്കുന്നത് എങ്ങനെയാണ്. കുടിയേറിയ മുസ്ലിങ്ങളുടെ പൗരത്വം റദ്ദാക്കുകയാണ് നിയമത്തിൻ്റെ ലക്ഷ്യം. മനുഷത്വ വിരുദ്ധവും ഭരരണഘടനാ വിരുദ്ധവുമാണ് സിഎഎ എന്ന് കേരളം നേരത്തെ വ്യക്തമാക്കിയിരുന്നു. സിഎഎ നടപ്പാക്കില്ല എന്ന് ആദ്യം നിലപാടെടുത്ത സംസ്ഥാനം കേരളമാണ്. ഇതിൻ്റെ ഭാഗമായി പ്രക്ഷോഭവും പ്രത്യേക സഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. ആർഎസ്എസിന്റെ അജണ്ടകൾ ഇവിടെ നടപ്പാകില്ല എന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: 3000 കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കിയ ‘സ്‌നേഹാരാമ’ത്തിന് ലോകാംഗീകാരം: മന്ത്രി ഡോ. ആര്‍ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here