പൗരത്വ ഭേദഗതി ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്‌തേക്കും; റിപ്പോര്‍ട്ട്

സിഎഎ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായുള്ള പോര്‍ട്ടലും നിലവില്‍ വരും.പ്രധാനമന്ത്രി നരേന്ദ്ര മോദി  5.30നു  പ്രഖ്യാപനം നടത്തും.

ALSO READ:  ‘ജാതക പ്രകാരം മുരളിയേട്ടന്റെ സമയം നോക്കണം എന്നാലേ ജയിക്കുമോയെന്ന് പറയാൻ പറ്റൂ’: പത്മജ വേണുഗോപാൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രം പദ്ധതിയിട്ടിരുന്നു. പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും നിയമവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാസം പെരുമാറ്റചട്ടം നിലവില്‍ വരും.

ALSO READ: പത്തനംതിട്ടയിൽ വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

സിഎഎ നിയമങ്ങള്‍ 2019 ഡിസംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയത്. പിന്നീട് ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിയമവുമായി മുന്നോട്ടു പോകാന്‍ കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here